Widgets Magazine
21
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കേരളത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് വലിച്ചെറിഞ്ഞ് കൊടുക്കുമ്പോള്‍... ബാബുരാജിന് നെഞ്ചില്‍ വെട്ട്, നടിയെ അപമാനിച്ച് തട്ടിക്കൊണ്ട് പോയി

20 FEBRUARY 2017 02:34 PM IST
മലയാളി വാര്‍ത്ത

നടുക്കം മാറുന്നില്ല. വിറയാര്‍ന്ന ശബ്ദത്തില്‍ കേരളം ഭയപ്പാടോടെ പരസ്പരം പറയുന്നു ഈ നാട് സുരക്ഷിതമല്ല. ബാബുരാജിന്റെ നെഞ്ചില്‍ വെട്ടേറ്റതിന്റെ വാര്‍ത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. അതിന്റെ മഷിയുണങ്ങും മുമ്പ് ഇതാ മറ്റൊരു ഗുണ്ടാ ആക്രമണം.ബാബുരാജിനേയും നടിയേയും പോലെ പ്രമുഖ താരങ്ങള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ചോദിക്കാനും പറയാനുമാരുമില്ലാത്ത സാധാരണ അമ്മ പെങ്ങന്മാര്‍ക്കോ.

തട്ടിക്കൊണ്ടു പോകലും അപമാനപ്പെടുത്തലും ബ്ലാക്‌മെയിലിംഗും ഒക്കെയായി കേരളം ലജ്ജിക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇരട്ടച്ചങ്കനെ വാഴ്ത്തി ജനങ്ങള്‍ സാമൂഹിക വിരുദ്ധ മാളത്തിലൊളിക്കുമെന്നും പേടിച്ചു. പക്ഷേ സംഭവിച്ചതു മറിച്ച്. പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെ ഗുണ്ടാ സംഘങ്ങള്‍ തിമിര്‍ത്താടുന്നു. ചോരയുടെ മണം കേരളമാകെ പടരുകയാണ്. അപമാനപ്പെടുത്തലുകളുടെ കണ്ണുനീരില്‍ മനസ്സാക്ഷി മരവിച്ചിരിക്കുകയാണ്.

പാര്‍ട്ടി നേതാക്കളുടെ തട്ടിക്കൊണ്ടു പോകല്‍ കുട്ടി നേതാക്കളുടെ സ്ത്രീ പീഡനങ്ങള്‍ എല്ലാം പാര്‍ട്ടിയിടപെട്ടൊതുക്കുന്നു. കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നു. മാനേജ്‌മെന്റിന് പാര്‍ട്ടി പിന്തുണ. ഇതൊക്കെ കാണുമ്പോള്‍ സാമൂഹിക വിരുദ്ധര്‍ അടങ്ങിയിരിക്കുമോ. എന്തു ചെയ്യാം എന്ന സൊമാലിയന്‍ അവസ്ഥ. നടു റോഡില്‍ സ്വന്തം കാറില്‍ സഞ്ചരിക്കുന്ന പെണ്‍കുട്ടി (സിനിമാ നടിയെന്നതു ആലങ്കാരികം മാത്രം) തട്ടിക്കൊണ്ടു പോയി മൃഗീയമായി പീഡിപ്പിക്കുക...

ഇവരെ പിടികൂടി നിയമത്തിനു മുന്നില്‍ എത്തിച്ചാലും എന്താണ് സംഭവിക്കുക. ചാനലുകളുടെ ബ്രേക്കിംഗ് ന്യൂസിനപ്പുറം നമ്മുടെ മനസ്സാക്ഷിയുണരണം. ജനം നിയമം കയ്യിലെടുക്കുന്ന കിരാത യുഗത്തിലേയ്ക്ക് തിരിയാതെ തരമില്ലെന്നു വരുന്നു.

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. 24 മണിക്കൂറിനകം പ്രതികളെ കണ്ടുപിടിക്കണം. കൃത്യത്തില്‍ നേരിട്ടു പങ്കാളികളാകാതെ ഗൂഢാലോചനയിലുള്ള മുഴുവന്‍ പേരെയും കണ്ടെത്തണം. അവരെ മാതൃകാപരമായി ശിക്ഷിക്കണം. പെണ്‍കുട്ടികളെ മാറത്തണച്ചു പിടിച്ച് പ്രാര്‍ത്ഥനയോടെ പ്രഭാതങ്ങളില്‍ യാത്രയാക്കുന്ന അമ്മമാരുടെ വേദന, ഉത്കണ്ഠ കേരളത്തില്‍ നിന്നു മാറ്റണം. ജനങ്ങള്‍ കരുത്തുറ്റ ഒരു നടപടിക്കായി കാത്തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (33 minutes ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (45 minutes ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (1 hour ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (1 hour ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (2 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (2 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (3 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (3 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (3 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (4 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (4 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (6 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (6 hours ago)

Malayali Vartha Recommends