Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

മറൈന്‍ ഡ്രൈവില്‍ മീഡിയാ ക്യാമറയുടെ മുന്നില്‍ കണ്ണീര്‍ പൊഴിച്ച് മെഴുകുതിരി തെളിയിച്ച സിനിമാ സെലിബ്രിറ്റികള്‍ എവിടെ? സരിതയുടെ മാനത്തിനു വേണ്ടി മുറവിളി കൂട്ടിയ രാഷ്ട്രീയക്കാര്‍ക്ക് ഈ പിഞ്ചോമനകള്‍ വേണ്ടാതായോ?

18 MARCH 2017 04:35 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് സിനിമാക്കാരിലേയ്ക്ക് തിരിഞ്ഞപ്പോള്‍ റോഡിലിറങ്ങിയ താരങ്ങളൊക്കെ മാളത്തിലൊളിച്ചും ചാനല്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്നവരെ കാണാനില്ല, എന്തിനേറെ ഭാഗ്യലക്ഷ്മിയെ പോലും ഒതുക്കേണ്ടവര്‍ ഒതുക്കി.

ആര്‍ക്കും വേണ്ടാത്ത പത്തും പതിനൊന്നും വയസ്സുള്ള കുരുന്നുകള്‍ മൃഗീയമായി അവരെ വേട്ടയാടുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ നമുക്കു നട്ടെല്ലുള്ള പോലീസില്ല. പാര്‍ട്ടി ഭരിക്കുന്ന പോലീസ് സ്‌റ്റേഷനുകളില്‍ കുറ്റം നിശ്ചയിക്കുന്നതും പ്രതിയെ കണ്ടുപിടിക്കുന്നതുമൊന്നും ഇന്നു പോലീസ് നേരിട്ടല്ല. 

പാര്‍ട്ടി നേതാക്കള്‍ പറയുന്നതിനനുസരിച്ച് ചലിക്കാനേ അവര്‍ക്കാകൂ. പാര്‍ശ്വവത്ക്കരിക്കപ്പെട്ട പാവപ്പെട്ടവര്‍ക്ക് തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാനാകുന്നില്ല. മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ടും പൈലറ്റും പോകാനല്ലാതെ ഇത്തരം കേസുകള്‍ മിനക്കെട്ട് അന്വേഷിച്ചറിയാന്‍ പോലീസിനും താത്പര്യമില്ല. പീഡനങ്ങളൊക്കെ ഇന്ന് വന്‍സെറ്റില്‍മെന്റാണ്. ഏതെങ്കിലും പീഡനക്കേസുണ്ടായാല്‍ പോലീസും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെ ചേര്‍ന്ന് വന്‍തുക വാങ്ങി ഇരയേയും വിരട്ടി കേസൊതുക്കും.

ജിഷയുടെ പേരില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷം, സ്ത്രീ സുരക്ഷ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കി അവതരിപ്പിച്ചപ്പോള്‍ ജനം ആശിച്ചു. ഇരട്ടച്ചങ്കന്‍ പിണറായി പോലീസിനെ നിലയ്ക്കു നിര്‍ത്തും എന്നു മോഹിച്ചു.
ജനം ഇന്ന് ഭീതിയിലാണ്. വിറങ്ങലിച്ച അവസ്ഥ. ചുറ്റും നടുക്കുന്ന വാര്‍ത്തകള്‍. ആരെ വിശ്വസിക്കണം എന്നറിയില്ല. മൃഗീയമായി ബലാത്സംഗം ചെയ്ത് കൊന്നു കളഞ്ഞാലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പോലും പോലീസ് നോക്കില്ല.

മുഖ്യമന്ത്രിയെ കാണാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയുന്നില്ല എല്ലാം ശരിയാകും എന്നു വിശ്വസിച്ചവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലായി. 

കുണ്ടറയിലെ പത്തു വയസ്സുകാരിയുടെ കഥ ആരെയും കണ്ണീരിലാഴ്ത്തും. മരണപ്പെടുന്നതിന്റെ മൂന്നു ദിവസം മുമ്പു പോലും ലൈംഗികമായി പീഡിപ്പിക്കപ്പെടുക. പ്രകൃതി വിരുദ്ധ സെക്‌സിനു വിധേയയാകുക . പത്തു വയസ്സിലെ ഓമനത്വവുമായി നില്‍ക്കുന്ന തങ്കക്കുടത്തിനോട് ഈ മൃഗീയത കാട്ടിയവരെ കത്തിച്ചു കൊല്ലാന്‍ എന്തേ ആരും മുന്നോട്ടു വരാത്തത്. വാളയാറിലെ കുട്ടികള്‍ കുടുംബത്തില്‍ സംരക്ഷിതരാകേണ്ടവരും കുടുംബ സുഹൃത്തുക്കളും മൃഗീയമായി പീഡിപ്പിച്ചു കൊന്നു കളഞ്ഞത് സാക്ഷരതയിലും ജീവിത നിലവാരത്തിലും ഉന്നതരെന്ന് കരുതുന്ന കേരളത്തില്‍ തന്നെയല്ലേ.

ഉത്തരേന്ത്യയില്‍ പോലും അപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന വാര്‍ത്തകള്‍ കേരളത്തില്‍ മണിക്കൂറുകളിലെന്നോണം പടരുന്നു. കേട്ടാലറയ്ക്കുന്ന മൃഗീയത, വീട്ടിലും നിരത്തിലും നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല.

ഭീതിതമായ ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടും എന്തേ കേരളത്തിലെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് പേരിനു മാത്രം പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെന്തു പറ്റി മഹിളാ സംഘടനകളെവിടെ സാമുദായിക സംഘടനകളെവിടെ.

സമൂഹമുണരണം നാളെ ഈ ദുരന്തം നിങ്ങളുടെ വീട്ടിലെത്തുന്നതിനുമുമ്പ് കത്തിച്ചു കളയാം ഈ പ്രവണതയെ. കേരളം കേഴുന്നത് ആഭ്യന്തര മന്ത്രി കേള്‍ക്കണം. പ്രതികള്‍ക്കു വേണ്ടി അനുകൂല നിലപാടെടുക്കുന്ന പോലീസുകാരെ കൂടി കേസിലുള്‍പ്പെടുത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ ഭാഗവത് എത്തും  (54 minutes ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (2 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (3 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (4 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (4 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (4 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (4 hours ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (5 hours ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (5 hours ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (5 hours ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (5 hours ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (5 hours ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (5 hours ago)

Malayali Vartha Recommends