Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കള്ളപട്ടയം പിടിച്ചും, കയ്യേറ്റം നടത്തിയും മൂന്നാറിനെ കൊള്ളയടിക്കുന്നവരുടെ മുന്നില്‍ എം.എല്‍.എ. രാജേന്ദ്രനും, സര്‍ക്കാരും കണ്ണുതുറക്കണം

29 MARCH 2017 05:07 PM IST
മലയാളി വാര്‍ത്ത

എല്‍.ഡി.എഫിലും, സി.പി.എമ്മിലും അഗ്നിപര്‍വ്വതമായി പുകയുകയാണ് മൂന്നാര്‍. ദേവികുളം എം.എല്‍.എ. എസ്. രാജേന്ദ്രന്‍ വാദിക്കുന്നത് കയ്യേറ്റക്കാര്‍ക്കു വേണ്ടിയാണെന്ന് വെട്ടിത്തുറന്നു പറഞ്ഞ് വി.എസ്. പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.  എസ്. രാജേന്ദ്രന്‍ എം.എല്‍.എ. യുടെ ഭൂമിക്ക് പട്ടയമില്ലെന്ന വിവരാവകാശ രേഖ വന്‍ വിവാദത്തിലേക്ക് മുഖ്യമന്ത്രിയെ തളച്ചിടുന്നു. രാജേന്ദ്രന്‍ എം.എല്‍.എ. യെ ഇതുവരെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രി കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങുന്നു. അനധികൃതമായി കെ.എസ്.ഇ.ബി. ഭൂമി കൈവശം വച്ചിരിക്കുന്ന എം.എല്‍.എ. ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു. 

മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ  കൈ വെട്ടും കാല്‍ വെട്ടും രണ്ടു കാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നെല്ലാം പറയുന്നവര്‍ ഭൂമാഫിയ നേതാക്കളെന്ന് വി.എസ്. വെട്ടിത്തുറന്ന് പറയുന്നു. ഭൂമാഫിയാ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞത് കൊള്ളേണ്ടിടത്തു കൊള്ളാന്‍ വേണ്ടി തന്നെ. മൂന്നാറില്‍ കയ്യേറ്റമില്ലെന്ന് എനിക്കുറപ്പുണ്ട്. പണ്ടുവന്ന പൂച്ചകളെയെല്ലാം ഞങ്ങള്‍ ഓടിച്ചതാണ്. അതിലൊരു പൂച്ച സുരേഷ്‌കുമാര്‍ ഈയിടെ മൂന്നാറില്‍ വന്നിരുന്നു. അയാളാണോ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു മന്ത്രി എം.എ. മണി തിരിച്ചടിച്ചു. 

നേതാക്കളുടെ ആരോപണപ്രത്യാരോപണങ്ങള്‍ കൊണ്ടൊന്നും സത്യം പുറത്തുവരില്ല. കേരളത്തിന്റെ പ്രകൃതി സമ്പത്താണ് മൂന്നാര്‍. കൈയ്യേറ്റക്കാരുടെ കോടാലികളില്‍ അവിടുത്തെ മരങ്ങളൊക്കെ മുറിഞ്ഞുവീണു. കുന്നുകള്‍ ഇടിച്ചുനിരത്തി. രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയില്‍ ഒരു പ്രദേശമാകെ അനധികൃതമായി വെട്ടിപ്പിടിക്കുന്നു. അവര്‍തന്നെ പട്ടയവും ഉണ്ടാക്കുന്നു. നിയമം അവര്‍ തന്നെ കൈയ്യിലെടുക്കുന്നു. 

ഇതാണ് മൂന്നാര്‍.

2000 മുതല്‍ 2003 വരെ എ.കെ. മണി താലൂക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റി ചെയര്‍മാനായിരുന്ന കാലത്ത് ഭൂമി കൈയ്യേറ്റ വിവാദങ്ങളെത്തുടര്‍ന്ന് അസൈന്‍മെന്റ് കമ്മറ്റി കൂടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ കമ്മറ്റിയില്‍ നിന്നാണ് തനിക്കു പട്ടയം ലഭിച്ചതെന്ന രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണ്. 1999-2000 കാലഘട്ടത്തിലാണ് ഇതു നടന്നതെന്ന് എം.എല്‍.എ. പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. മൂന്നാര്‍ ടൗണിനു സമീപം ഇക്കാ നഗറില്‍ രാജേന്ദ്രനും സി.പി.എം. നേതാക്കളും കൈയ്യേറിയത് പത്തേക്കറോളം വൈദ്യുതി ബോര്‍ഡിന്റെ ഭൂമിയാണ്. മൂന്നാര്‍ ഭൂമികൊള്ള കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ ഭൂമി കയ്യേറ്റമാണ്. ശക്തമായ നടപടികളാണ് കേരളം പ്രതീക്ഷിക്കുന്നത്. കൊള്ളയ്ക്കും കൈയ്യേറ്റത്തിനും, ഗുണ്ടായിസത്തിനും രാഷ്ട്രീയത്തിന്റെ നിറം നോക്കരുത്. സംസ്ഥാനത്തിന്റെ ഭൂമി സമ്പത്ത് സുരക്ഷിതമാക്കേണ്ടത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (32 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (38 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (55 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends