Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

ലൈംഗിക ദാരിദ്ര്യം നേരിടുന്ന കേരളത്തില്‍ 'പെണ്‍കെണി' ഇറങ്ങിയാല്‍ പകുതിയിലേറെ മന്ത്രിമാരും പെടും

30 MARCH 2017 05:55 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ വെറുപ്പുളവാക്കുന്ന നിലവാരത്തിലേക്ക്. ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള തെറിവിളികള്‍ തുടരുന്നു. ഒരുവശത്ത് മംഗളം ചാനല്‍ മറുവശത്ത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പോടെ 'പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍'.
ഇന്നലെവരെ ചാനല്‍ ചര്‍ച്ചകളില്‍ മികച്ച കെണിയൊരുക്കിയിരുന്ന റിപ്പോര്‍ട്ടര്‍ മംഗളം ചാനലിനെ 'വിവാദ ചാനല്‍' എന്നുവിളിച്ചു തുടങ്ങി. പെണ്‍കെണി, കുരുക്ക്, നാറിയ പത്രപ്രവര്‍ത്തനം, അലങ്കാരങ്ങള്‍ നീളുന്നു. 
കേരളം കണ്ട ഏറ്റവും വലിയ പെണ്‍കെണി സരിത എസ് നായരുടെ വാട്‌സ് ആപ് വീഡിയോ മുതല്‍ കോയമ്പത്തൂര്‍ ബ്ലൂ ഓപ്പറേഷന്‍ വരെ നീണ്ട മൂന്നു വര്‍ഷക്കാലമോടിയ വാര്‍ത്താ സീരിയലായിരുന്നു. ആഘോഷകമ്മറ്റിയുടെ മുഖ്യ സൂത്രധാരകനും, അവതാരകനും നികേഷ്‌കുമാറും. 
മല്ലേലില്‍ ശ്രീധരന്‍നായരെ രഹസ്യമായി സ്റ്റുഡിയോ ഫ്‌ളോറിലെത്തിച്ച് ഉമ്മന്‍ചാണ്ടിക്കെതിരെ സരിതാബോംബ് പൊട്ടിച്ചായിരുന്നു തുടക്കം. 75 കാരനായ മുഖ്യമന്ത്രിക്കെതിരെ പ്രകൃതിവിരുദ്ധം മുതല്‍ എത്രയെത്ര ആക്ഷേപങ്ങള്‍. ആരോപണം പറയുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുന്ന സരിത ട്രേഡ്മാര്‍ക്ക് കച്ചവടം. ഈ നാറിയ പടക്കമെടുത്ത് കേരളത്തിനു നേര്‍െക്കറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ മംഗളത്തിനെതിരെ തിരിഞ്ഞു കുത്തുന്നത് വൈരുദ്ധ്യം തന്നെ. 
അങ്ങാടിയിലെ മുഖ്യ ഗുണ്ടയ്‌ക്കെതിരെ, അതേ ശൈലിയില്‍ പുതിയ ഗുണ്ട അവതരിക്കുമ്പോള്‍, ബാക്കി ഗുണ്ടകളൊക്കെ ഒത്തുചേര്‍ന്ന് പൊതുശത്രുവിനെതിരെ തിരിയും. മംഗളം രണ്ടും കല്‍പിച്ചിറങ്ങിയാല്‍ ഭരണംവരെ പോകുമെന്ന് അറിയേണ്ടവര്‍ക്കറിയാം. സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ക്ക് കടമ ചെയ്യേണ്ടേ? ഹണി ട്രാപിനിറങ്ങിയാല്‍ 20 മന്ത്രിമാരില്‍ ഭൂരിപക്ഷവും കുടുങ്ങും. ഇതുതന്നെയാണ് യു.ഡി.എഫിനും പറ്റിയത്. ഇനി മാധ്യമ പ്രവര്‍ത്തകരെയാണ് ലക്ഷ്യമിടുന്നതെങ്കിലോ അവരിലും 90 ശതമാനമെങ്കിലും കുടുങ്ങും. ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്ന കേരളം പോലൊരു പ്രദേശത്ത് ഇതത്ര വലിയ കാര്യമൊന്നുമല്ല. പെണ്ണിറങ്ങി രോമാഞ്ചമുണ്ടാക്കിയാല്‍ ഒരു മന്ത്രിയുടെയും ഒന്നും അടങ്ങിയിരിക്കില്ല. അതിനി ബില്‍ ക്ലിന്റനാണെങ്കിലും.
സരിതയെ ആഘോഷിച്ചവര്‍ ഇപ്പോഴെങ്കിലും ആ തെറ്റ് ഏറ്റു പറയണം. ഈ സരിതയുടെ പേരിലാണല്ലോ ഒരു ലക്ഷമാളുകളെ കൊണ്ടുവന്ന് സെക്രട്ടറിയേറ്റ് വളഞ്ഞതും ഉമ്മന്‍ചാണ്ടിയുടെ നെഞ്ചെറിഞ്ഞ് പൊട്ടിച്ചതും. പുതിയ പെണ്‍കഥകള്‍ പുറത്തിറങ്ങുന്നതിനു മുമ്പ് മംഗളത്തിന്റെ കെട്ടഴിച്ചുവിടാനുള്ള പൂതി കുടുങ്ങിയവര്‍ക്കുണ്ടാകും. 
ബാര്‍ കേസിലും ബിജുരമേശിനെ ചാനല്‍ ഫ്‌ളോറിലിരുത്തി വാഴ്ത്തിയവര്‍, വെള്ളമടിച്ച് കുറെ ബാര്‍ മുതലാളിമാര്‍ മന്ത്രിമാരെ ബ്ലാക്‌മെയില്‍ ചെയ്തു കുടുക്കാനിറങ്ങിയപ്പോള്‍ അവര്‍ക്കൊത്താശ ചെയ്തവര്‍, ഒരുപാടു കഥകള്‍ മെനഞ്ഞവര്‍, ഈ മാധ്യമ സംസ്‌ക്കാരം തന്നെയല്ലേ അവരും കാട്ടിയത്. 
മംഗളത്തിന്റെ ധാര്‍മികതയും, ശരിതെറ്റുകളും അവിടെ നില്‍ക്കട്ടെ. രണ്ടും കല്‍പിച്ചു കളിക്കിറങ്ങിയവര്‍ പിന്തിരിയരുത്. പിന്തിരിഞ്ഞോടിയാല്‍ നിങ്ങളെ ഓടിച്ചിട്ടു കല്ലെറിയും. 
കുളിമുറിയിലും, ബെഡ്‌റൂമുകളിലും ഒളികാമറകള്‍ പടരട്ടെ. മാധ്യമ സംസ്‌ക്കാരം ഇനിയും ചീഞ്ഞുനാറട്ടെ. ഒടുവില്‍ ജനം കല്ലെറിഞ്ഞോടിക്കുമ്പോള്‍ നമുക്കു തിരുത്തലുകളാകാം. 
തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുപറയുന്ന മംഗളവും, അവരെ അശ്ലീല ചാനലായി മാറ്റുന്ന പത്രമുത്തശ്ശിമാരും, കച്ചവട ചാനല്‍ക്കാരും പരസ്പരം വിഴുപ്പലക്കട്ടെ. നേരിലേക്കുള്ള വഴി ഇത്തരം വിഴുപ്പലക്കുകളിലാണ്. 
പെണ്‍കെണിയെ പിടിക്കാന്‍ കൂടുമായി ഇറങ്ങിയവരോട് അന്ന് സരിതയെ നിങ്ങള്‍ വാഴ്ത്തിയില്ലേ. അതില്‍ രാഷ്ട്രീയവും ചാനല്‍ റേറ്റിംഗും മാത്രമായിരുന്നില്ലേ നിങ്ങളുടെ ലക്ഷ്യം?
തിരുത്തലുകള്‍ അനിവാര്യമാണ്. മാധ്യമ പ്രവര്‍ത്തനത്തിലും, രാഷ്ട്രീയത്തിലും, സമൂഹത്തിലുമൊക്കെ.
തെറ്റ് ഏറ്റുപറയാനുള്ള ധാര്‍മ്മികത എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട്. ജനം പ്രതീക്ഷിക്കുന്നത് അതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (1 hour ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (1 hour ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (2 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (2 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (3 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (4 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (4 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (4 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (4 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (5 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (5 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (7 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (7 hours ago)

Malayali Vartha Recommends