Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ഞങ്ങൾ ആരെ വിശ്വസിക്കണം. നിലത്തുകിടന്ന മഹിജയെ പോലീസ്‌കാർ എഴുന്നേൽക്കാൻ സഹായിക്കുകയായിരുന്നു എന്ന മുഖ്യമന്ത്രിയുടെ ന്യായികരണത്തെയോ അതോ വയറിൽ ബൂട്ടിട്ട് ചവിട്ടിയ പാടുമായി ഇപ്പോഴും അധികാരകേന്ദ്രങ്ങളെ വിശ്വസിച്ചു കഴിയുന്ന ആ അമ്മയെയോ?

07 APRIL 2017 04:53 AM IST
മലയാളി വാര്‍ത്ത

ഞങ്ങൾ ഇപ്പോൾ മഹിജ പറയുന്നത് വിശ്വസിക്കുന്നു. അവർ കേരളത്തിന്റെ കണ്ണീരാണ്. ആ 'അമ്മ മനസിനുവേണ്ടി പ്രാത്ഥിക്കുന്നർ ഏറെയാണ്. മുഖ്യമന്ത്രി എന്തിനാണ് കുറ്റം ചെയ്ത പോലീസ്‌കാരെ ഇപ്പോഴും രക്ഷിക്കാൻ ശ്രമിക്കുന്നത്.പോലീസ് ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു എന്ന് കള്ളം പറയുന്നത്.?
പതിനാലുപേരുടെ യാത്രാടിക്കറ്റ് കാട്ടി ഞങ്ങളെ കയറ്റി വിടണമെന്ന് പറഞ്ഞപ്പോൾ പോലീസ് അതിക്രമം തുടങ്ങി എന്ന് മഹിജ പറയുന്നു.
കെ എം ഷാജഹാനെയും, ഷാജിർഖനെയും, ഷാജിർഖാന്റെ ഭാര്യ മിനിയെയും തടയാൻ ഇത്ര വലിയ ഒരുക്കങ്ങൾ വേണമായിരുന്നോ ?
തോക്കുസാമിക്ക് പിന്നിൽ ആരാണ്? മഹിജക്കും കുടുംബത്തിനും വേണ്ടിയാണ് കെ എം ഷാജഹാനും , ഷാജിർഖാനും എത്തിയതെങ്കിൽ ജാമ്യം പോലുമില്ലാത്ത വകുപ്പ് ചുമത്തി അകത്താക്കിയത് രാഷ്ട്രീയ പകപോക്കലല്ലേ. ചുരുക്കം ചില നേതാക്കളൊഴികെ ആരും ഈ സംഭവങ്ങളെ ന്യായികരിക്കാൻ എത്തുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതല്ലേ? പിണറായി വിജയൻ എന്ന ഭരണാധികാരിക്ക് എവിടെയോ പിഴക്കുന്നുണ്ട്. കണ്ണൂർ രാഷ്ട്ര്യത്തിന്റെ ദാർഷ്ട്യമല്ല വിട്ടുവീഴ്ചയും കരുതലുമാണ് കേരളം പ്രതീക്ഷിക്കുന്നത്.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജിഷ്ണു പ്രണോയിയുടെ കുടുംബം ഒന്നടങ്കം നിരാഹാര സമരത്തിൽ. അമ്മ മഹിജയും സഹോദരൻ ശ്രീജിത്തും ആസ്പത്രിയിൽ നിരാഹാരസമരത്തിലാണ്. ജിഷ്ണുവിന്റെ അച്ഛൻ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുൾപ്പെടെ 15 പേർ‍ മെഡിക്കൽ കോളേജ് വളപ്പിലും വ്യാഴാഴ്ച രാവിലെ നിരാഹരസമരം തുടങ്ങി.
പൊതുവെ, ഹർത്താലിന് എതിരായ കേരളം വ്യാഴാഴ്ച ഒരമ്മയുടെ വേദനയ്ക്കൊപ്പം അതിനോട് സഹകരിച്ചു. സമാനതകളില്ലാത്ത സമരത്തിനും പ്രതിഷേധത്തിനുമാണ് കേരളം സാക്ഷിയാകുന്നത്.
കൻ മരിച്ച് 90 ദിവസമായിട്ടും പ്രതികളെ പിടിക്കാത്തതിൽ വിഷമിച്ചിരിക്കുന്ന അമ്മയാണ് ഞാൻ. നീതിതേടിവന്ന അമ്മയോട് അവർ ചെയ്തത് നിങ്ങൾ കണ്ടതല്ലേ? ഞങ്ങളെ ദ്രോഹിച്ച പോലീസുകാർക്കെതിരേ നടപടിയെടുക്കണം. ചർച്ചയുമായി ഞങ്ങൾ സഹകരിക്കും. പക്ഷേ, പോലീസുകാർക്കെതിരേ നടപടിയെടുക്കണം. ഡി.ജി.പി.ക്ക് പരാതികൊടുക്കാൻ പോയപ്പോഴല്ലേ പോലീസ് ആക്രമിച്ചത്. എന്നെയും ബന്ധുക്കളെയും ആക്രമിച്ചവർക്കെതിരേ ആദ്യം നടപടിയെടുക്കട്ടെ. അതിനുശേഷം ചർച്ചയാകാം
-ജിഷ്ണുവിന്റെ അമ്മ മഹിജ‌
അമ്മയെ തല്ലാൻകാണിച്ച ആവേശം പ്രതികളെ പിടികൂടാൻ പോലീസ് കാണിക്കാത്തത് ഏറെ സങ്കടമായി... നെഹ്രു കോളേജ് ഉടമ കൃഷ്ണദാസിനോടുള്ളതുപോലെ പോലീസുകാരോടും ദേഷ്യംതോന്നുന്നു. കുടുംബം ഏറെ സ്‌നേഹിച്ച പ്രസ്ഥാനത്തിൽനിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. കഴിഞ്ഞവർഷത്തെ ജിഷ്ണുവിന്റെ വിഷുക്കണി പിണറായി വിജയനായിരുന്നു. ഇപ്രാവശ്യം കണികാണിക്കാൻ ജിഷ്ണുവില്ല. വിജയംകാണുന്നതുവരെ സമരംതുടരും -ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ.
പ്രതിഷേധം പടരുകയാണ്.
ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്‌ഥാനത്തുനിന്നു മാറ്റുന്നത് ആലോചിക്കണമെന്നു സിപിഎം കേന്ദ്ര നേതൃത്വം. സി പി എം കേരള നേതാക്കളും അമര്ഷത്തിലാണ്. സി പി ഐ പരസ്യമായി പലവട്ടം പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (15 minutes ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (18 minutes ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (31 minutes ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (41 minutes ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (53 minutes ago)

ആക്രമണത്തിന് പിന്നിൽ  (1 hour ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (1 hour ago)

ശബരിമലയിൽ വന്‍ വീഴ്ച  (1 hour ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (1 hour ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (1 hour ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (12 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (14 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (14 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (15 hours ago)

Malayali Vartha Recommends