Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

ജനതയെയും മൂല്യത്തെയും രക്ഷിക്കാനല്ല നരബലികള്‍ : ഒരു അവലോകനം 

03 JUNE 2017 01:37 PM IST
മലയാളി വാര്‍ത്ത

നരബലികള്‍ സത്യത്തില്‍ എന്തിനാണ് നടത്തുന്നത് ? ഒരു ജനതയെയും രക്ഷിക്കാനല്ല എന്ന കാര്യത്തില്‍ നമ്മുക്ക് ഉറപ്പിക്കാം . രാഷ്ട്രീയ കൊലപാതകം എന്നത് ഒരു വിശുദ്ധപദമല്ല. രാഷ്ട്രീയമെന്നത് ജനാധിപത്യ സമൂഹത്തിലെ വ്യവഹാരമായിരിക്കെ ഏറ്റവും അശുദ്ധവും വര്‍ജ്ജ്യവുമായ പ്രവൃത്തിയാണ് രാഷ്ട്രീയ കൊലപാതകം. യാദൃച്ഛികമായി വികാരത്തള്ളലില്‍ സംഭവിച്ചു പോകുന്ന കുറ്റകൃത്യമല്ല അത്. ആലോചിച്ച് ആസൂത്രണം നടത്തുന്ന പദ്ധതികളാണ്. രാജ്യത്ത് ഏറ്റവുമേറെ രാഷ്ട്രീയ കൊലപാതകം നടന്ന പ്രദേശം കണ്ണൂരായിരിക്കണം. കുപ്രസിദ്ധമായ ഏതു ലഹളയിലും കൂട്ടക്കൊലയിലും കൊലചെയ്യപ്പെട്ടവരുടെ എണ്ണത്തോട് മത്സരിക്കുകയാണ് കണ്ണൂര്‍. പൊടുന്നനെയുണ്ടാകുന്ന ക്ഷോഭങ്ങളുടെ ആളിക്കത്തലുകളാണ് കലാപങ്ങളില്‍ തീക്കാറ്റു പടര്‍ത്തുന്നത്.

കണ്ണൂരില്‍ അതിലും നീചമാണ് കാര്യങ്ങള്‍. ഒറ്റയൊറ്റയായി തക്കം പാത്ത് വെട്ടിയും കുത്തിയും കൊന്നൊടുക്കുന്ന രീതി. ആലോചനയും ആസൂത്രണവും നടത്തിയുള്ള ബോധപൂര്‍വ്വമായ കര്‍മ്മപദ്ധതി. എതിര്‍ രാഷ്ട്രീയത്തിന്റെ വീഴ്ച്ചകളെയും വിദ്വേഷ പ്രകടനങ്ങളെയും നേരിടാന്‍ സ്വന്തവും മാന്യവുമായ പ്രതിരോധ രീതി വികസിപ്പിക്കാന്‍ ഇന്നോളം സാധിച്ചിട്ടില്ല അവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്. നരബലിയുടെ പ്രാകൃതവും ഹീനവുമായ മാര്‍ഗമേയുള്ളു. പിന്‍നോക്കി പ്രസ്ഥാനങ്ങളുടെ പാതതന്നെയാണ് ഇക്കാര്യത്തില്‍ മുന്‍ നോക്കി പ്രസ്ഥാനങ്ങളും സ്വീകരിച്ചുകാണുന്നത്.

കൊലയാളി പാര്‍ട്ടികളെ ജനാധിപത്യ വ്യവഹാരങ്ങള്‍ക്കു പുറത്തു നിര്‍ത്തേണ്ടതാണ്. പക്ഷെ നിയമനിര്‍മാണവും പരിപാലനവും അവരുടെ കൈകളിലാണ്. അതിനകത്ത് ഒതുങ്ങി ജീവിക്കാനേ പൗരന്മാര്‍ ശീലിച്ചിട്ടുള്ളു. പക്ഷെ, വരാനിരിക്കുന്ന അപകടം എത്രയോ ഭീകരമായിരിക്കും. നീചസംഘങ്ങള്‍ക്ക് ജയമോ മരണമോ മാത്രമേ തൃപ്തി നല്‍കൂ. അവസാനത്തെ പോരാട്ടങ്ങളിലേക്കു കടക്കുമ്പോള്‍ അവര്‍ മറ്റെല്ലാം മറക്കും. അധികാരവും ആയുധബലവും ഭ്രാന്തുപിടിച്ചു പൊരുതും. ശക്തിയുള്ള പ്രദേശങ്ങളില്‍ ശക്തികാണിച്ചു വിഭ്രമിപ്പിക്കുന്ന ചോരക്കളി ചൂഷകരുടെ വംശത്തിന് ഉത്സവകാലമാണ്.

പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും ജീവിതങ്ങള്‍ക്കും മഹത്തായ ജനാധിപത്യ സംവിധാനങ്ങള്‍ക്കും അതൊട്ടും ഗുണകരമാവില്ല.ഒരു ജനതയെയും രക്ഷിക്കാനല്ല, ഒരു മൂല്യവും ഉയര്‍ത്തിപ്പിടിക്കാനല്ല ഇപ്പോഴത്തെ നരബലികള്‍. ജനാധിപത്യ ജീവിതത്തിലെ ഹീനമായ കയ്യേറ്റങ്ങളാണവ. നിയമ നിഷേധങ്ങളാണ്. മനുഷ്യാവകാശത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണ്. എല്ലാ ഏറ്റുമുട്ടലുകളും അധികാര പ്രയോഗങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (15 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (26 minutes ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (34 minutes ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (1 hour ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (2 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (2 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (2 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (2 hours ago)

ഇനി എന്ത് ഒത്ത് തീര്‍പ്പ് എനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയുമെന്ന് ബാദുഷ  (2 hours ago)

ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം. 3 ഫുൾ പായ്ക്കപ്പ്!!  (2 hours ago)

മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി  (2 hours ago)

വ്യാജ സിബിഐ സംഘത്തിന്റെ കെണിയില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...  (2 hours ago)

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്  (3 hours ago)

കുവൈറ്റിൽ ലൈസൻസില്ലാതെ മണി എക്സ്ചേഞ്ച് നടത്തുന്നവർക്ക് കടുത്ത പിഴയും തടവും; പുതിയ നിയമനിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം...  (3 hours ago)

Malayali Vartha Recommends