Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരയോട് നീതിയില്ലേ അമ്മേ; അമ്മയില്‍ നടക്കുന്നത് അനീതി മാത്രമെന്ന് സോഷ്യല്‍ മീഡിയ 

30 JUNE 2017 01:49 PM IST
മലയാളി വാര്‍ത്ത

അമ്മയല്ല ഇതു തല തെറിച്ച അപ്പന്മാരുടെ കൂട്ടായ്മ. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം താരങ്ങളെ ചീത്ത വിളിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പരിഹാസം കത്തിപ്പടരുന്നു.

ഇടതുപക്ഷത്തെ നയിക്കേണ്ട എംപിയും രണ്ട് എംഎല്‍എമാരും നടിയുടെ മാനത്തോടൊപ്പം ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നടന്റെ സുരക്ഷയ്ക്കും പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ച. ഭാര്യയെ ഉപേക്ഷിച്ചു പോയ രണ്ട് എംഎല്‍എമാരും അവര്‍ക്കു പിന്തുണ അറിയിക്കുന്ന സിദ്ദിഖിനും സ്ത്രീ വെറുക്കപ്പെട്ടവളാകാം. എപ്പോള്‍ വേണമെങ്കിലും വലിച്ചെറിയേണ്ട വസ്തു മാത്രമാകാം.

ഇവരുടെ ആക്രോശം ആര്‍ക്കുവേണ്ടി. ഭരണത്തിന്റെ അഹങ്കാരത്തില്‍ പോലീസിനെ ചൊല്‍പ്പടിക്കു നിര്‍ത്താം എന്ന ഹുങ്ക് . പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. രമേശ് ചെന്നിത്തലയുടെ ഉറ്റസുഹൃത്തായ ദിലീപിനെതിരെ വിമര്‍ശനങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വം പറഞ്ഞു കഴിഞ്ഞു.

മമ്മൂട്ടിയും ജോണ്‍ ബ്രിട്ടാസും എത്ര ദീനാനുകമ്പ കാട്ടിയാലും നടിക്കെതിരെ നടന്ന അക്രമത്തെ അപലപിച്ചു ഭരണകക്ഷിയില്‍ തന്നെ ചിലരെങ്കിലും രംഗത്തു വന്നു.

ഗൂഢാലോചന നടന്നു എന്നു ഇപ്പോള്‍ പോലീസ് ഉറപ്പിച്ചു പറയുന്നു. അന്വേഷണം ഇനിയും ശക്തമാക്കണമെന്ന് ഡിജിപി സെന്‍കുമാര്‍. കിട്ടിയവനെ അകത്തിട്ട് കേസ് അവസാനിപ്പിച്ചു കൂടെ എന്ന് നടന്‍ സിദ്ദിഖ് എല്ലാം തമാശയിലൊതുക്കി അമ്മയെ നയിക്കുന്ന ഇന്നസെന്റ്.

മലയാള സിനിമാതാരങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ ഇത്രയേറെ നാണം കെടുന്നത് ഇതാദ്യം. കലാബോധം മറന്ന് കച്ചവടത്തിലേയ്ക്കും അധോലോക ശൈലി യിലേയ്്ക്കും സിനിമാ ലോകം വളര്‍ന്നപ്പോള്‍ ചിലരെ രാഷ്ട്രീയത്തിലും ഭരണക്കാര്‍ക്കിടയിലും പ്രതിഷ്ഠിച്ചു. ആരെയും വെല്ലുവിളിക്കാനും നിയമത്തെ ചുരുട്ടിക്കൂട്ടാനും അഹന്ത കൂട്ടായപ്പോള്‍ സമൂഹമുണര്‍ന്നു. ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തിനുവേണ്ടി ചോദ്യങ്ങളാവര്‍ത്തിക്കുന്നു. സത്യം കുഴിച്ചു മൂടരുതെന്ന് ചിലരെങ്കിലും വിളിച്ചു പറയുന്നു.

നല്ല കഥയെഴുതുന്നവരും സംവിധാനം ചെയ്യുന്നവരും അഭിനയിക്കുന്നവരും നിറഞ്ഞാടുന്ന ഈ തിരക്കഥയുടെ ക്ലൈമാക്‌സ് ഇങ്ങനെ വരുമെന്ന് കരുതിയില്ല. എസ് എന്‍ സ്വാമി പറഞ്ഞപോലെ ഇതു ക്ലൈമാക്‌സല്ല ഒരു ട്വിസ്റ്റാണ് ക്ലൈമാക്‌സിലേയ്ക്കുള്ള ട്വിസ്റ്റ്. ഇനി ചിലപ്പോള്‍ നായകന്‍ വില്ലനാകാം. പുതിയ ചില അവതാരങ്ങളുമുണ്ടാകാം. ജനം കല്ലെറിയുന്നതിനുമുമ്പ് സത്യം അന്വേഷിച്ചു കണ്ടെത്തണം.

രാഷ്ട്രീയ നേതൃത്വവും പോലീസും സിനിമയിലെ മെഗാതാരങ്ങളും ചേര്‍ന്ന് അച്ചു തണ്ടില്‍ തിരിയുന്ന അന്വേഷണ നാടകങ്ങളല്ല കേരളത്തിനാവശ്യം. സത്യത്തിലേയ്ക്കു വഴി തുറക്കുന്ന നേരിന്റെ അന്വേഷണമാണ്. ഇവിടെ ഒരു സ്ത്രീയുടെ മാനത്തിന്റെ കണ്ണീരുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (32 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (38 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (55 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends