Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീജിത്തിന്റെ നൊമ്പരം അഗ്നിയായി മാറുന്നു

14 JANUARY 2018 10:57 AM IST
മലയാളി വാര്‍ത്ത

പോലീസിലെ ശവംതീനികള്‍ വലിച്ചെറിഞ്ഞ ശവ ശരീരത്തിനു മുന്നില്‍ നിന്ന് കൂടെപ്പിറപ്പിന്റെ നിസ്സഹായവസ്ഥ നീതിക്കുവേണ്ടി യാചിച്ചു. നിയമപാലകരും ഭരണകൂടവും നിഷേധിച്ച നീതിക്കുവേണ്ടി 765 ദിവസങ്ങള്‍ തന്റെ യുവത്വം ഹോമിച്ച് ശ്രീജിത്ത് ഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ വേദനയോടെ ഇരുന്നു. ഇന്ന് ആ നൊമ്പരം കേരളത്തിന്റെ അലര്‍ച്ചയായി മാറുന്നു.

ഭരണസിരാ കേന്ദ്രത്തിന്റെ മേലാപ്പിലിരുന്ന് ഭൂമിയിലേക്ക് നോക്കാത്ത അധികാരവര്‍ഗ്ഗത്തിനു മുന്നില്‍ സാമൂഹിക മാധ്യമങ്ങള്‍ തീ കൊളുത്തിയ അഗ്നി ആളിപ്പടരുന്നു. ഈ നൊമ്പരം കാണാതെ പോയതിന് കേരളം മാപ്പു ചോദിക്കുന്നു. ചേതനയറ്റ ഒരു ദേഹം നിങ്ങളുടെ കുടുംബത്തിലേക്ക് നീതി നിര്‍വഹിക്കേണ്ടവര്‍ വലിച്ചെറിയുമ്പോള്‍ മാത്രമേ ജീവന്റെ വില നമ്മള്‍ തിരിച്ചറിയൂ. കൂടപ്പിറപ്പ് നഷ്ടപ്പെട്ടവനെ ഉറ്റവന്റെ വേര്‍പാടിന്റെ വേദനയറിയൂ.

ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു എന്ന ഒരു ചെറിയ തെറ്റ്. പെണ്‍കുട്ടിയുടെ ബന്ധു പോലീസുകാരനായിപ്പോയി. പിന്നെ വന്നു പോലീസ് മുറ. ശ്രീജീവിന്റെ ജീവന് നിങ്ങള്‍ എന്തു വില നല്‍കും. സര്‍ക്കാര്‍ നല്‍കിയ പത്തു ലക്ഷത്തിന്റെ പിച്ചക്കാശു വാങ്ങി കൂടെ പിറപ്പിനെ ഒറ്റു കൊടുക്കണോ?

ശ്രീജിത്ത് നിങ്ങളാണ് ശരി. കേരളത്തിന്റെ നിയമപാലകര്‍ക്കു നേര്‍ക്കുള്ള താക്കീത്. ഇവിടെ നീതി നിഷേധിക്കപ്പെടരുത്. സത്യം തിരയുന്നതില്‍ നമുക്ക് രാഷ്ട്രീയം വേണ്ട. അധികാരതിമിരത്താല്‍ അന്ധരായ നമ്മുടെ രാഷ്ട്രീയക്കാരുടെ ദൃഷ്ടിയില്‍ തീ പടരട്ടെ. ഇവിടെയൊഴുകുന്ന കണ്ണീര്‍ നിങ്ങളുടെ അഹങ്കാരങ്ങളെ ഒഴുക്കിക്കളയും.

തെറ്റു പറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ച് പത്തു ലക്ഷം നല്‍കിയത്. എന്തു നഷ്ട പരിഹാരം. കാറ്റിലൊടിഞ്ഞു പോയ വാഴക്ക് നല്‍കുന്ന നഷ്ടപരിഹാരം പോലെ. കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ട ബാധ്യത സര്‍ക്കാരിനല്ലേ. അവരുടെ കയ്യില്‍ കയ്യാമം വയ്‌ക്കേണ്ടത് സഹപ്രവര്‍ത്തകരാകുമ്പോള്‍ കൈ വിറയ്ക്കുന്നുവോ?
ആ കൂടെപ്പിറപ്പിനെ നിങ്ങള്‍ കൊന്നു കളഞ്ഞില്ലേ. ഒരമ്മയുടെ വേദന, ജീവിതം കൊതിച്ച ഒരു ചെറുപ്പക്കാരന്റെ നിസ്സഹായവസ്ഥ, ഒടുവില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം നടത്തിയ സഹോദരനെ കാണുവാന്‍ കഴിയാത്ത കേരളമേ നമുക്കു ലജ്ജിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (32 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (38 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (55 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends