അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു... ദിനം പ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്, കോവിഡ് മരണം 99,000 കടന്നു
അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ദിനം പ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച മാത്രം 18,490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 16,85,318 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കോവിഡ് മരണം 99,000 കടന്നു. ഞായറാഴ്ച 603 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 99,286 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ ഇന്ന് നേരിയ കുറവുണ്ട്.
രാജ്യത്ത് ഇതുവരെ 4,51,584 പേരാണ് രോഗമുക്തി നേടിയത്. 11,34,448പേര് ഇപ്പോഴും ചികിത്സയിലാണ്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്. 29,231 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,71,193 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (11,139), മിഷിഗന്‍ (5,228), മാസച്യുസെറ്റ്സ് (6,372), ഇല്ലിനോയി (4,856), കണക്ടിക്കട്ട് (3,693), പെന്‍സില്‍വാനിയ (5,165), കലിഫോര്‍ണിയ (3,776) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.
"
https://www.facebook.com/Malayalivartha