ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി... കുഗ്വിവ് സൈനിക വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനം തകര്‍ന്ന് കത്തിയമര്‍ന്നത്
ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി. പരുക്കേറ്റ് ആശുപത്രിയിലായിരുന്ന രണ്ടുപേരില്‍ ഒരാള്‍ കൂടി മരണപ്പെട്ടതോടെയാണിത്. കിഴക്കന്‍ നഗരമായ കാര്കിവിന് സമീപത്തായാണ് വെള്ളിയാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്.
20 യുവ കാഡറ്റുകളും ഏഴ് ജീവനക്കാരുമായി സഞ്ചരിച്ച അന്റോണോവ്-26 വിമാനമാണ് തകര്‍ന്നത്. കുഗ്വിവ് സൈനിക വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനം തകര്‍ന്ന് കത്തിയമര്‍ന്നത്. അഗ്നിശമന ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. ഉക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി സംഭവ സ്ഥലം സന്ദര്‍ശിച്ചു.
"
https://www.facebook.com/Malayalivartha