Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...

30 OCTOBER 2024 12:55 PM IST
മലയാളി വാര്‍ത്ത

കോളേജ് ഫുട്‌ബോള്‍ ടീമിന് വേണ്ടി പന്തുമായി മുന്നേറുമ്പോള്‍ ആത്മവിശ്വാസമായിരുന്നു പിപി ദിവ്യയുടെ മുഖത്ത്. പിന്നീട് എസ് എഫ് ഐ രാഷ്ട്രീയത്തിലൂടെ കണ്ണൂരിലെ സിപിഎം മുഖമായി. പിണറായി വിജയന്റെ വിശ്വസ്ത ടീമില്‍ ഇടം നേടി മൂന്ന് ടേമില്‍ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചെത്തി. ഹാട്രിക് വിജയത്തില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവുമെത്തി. ഇതോടെ കണ്ണൂരിലെ സിപിഎം പ്രമുഖയായി പിപി ദിവ്യ. ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച മുഖവുമായി ദിവ്യ രാഷ്ട്രീയ പടവുകള്‍ ഒന്നൊന്നായി കയറി. അവസാനം നവീന്‍ ബാബുവിനെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് തളര്‍ത്തി. അങ്ങനെ ആ ജീവന്‍ പൊലിഞ്ഞു. പിന്നെ 15 ദിവസം ദിവ്യയ്ക്ക് ഒളി ജീവിതമായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം എതിരായപ്പോള്‍ കീഴടങ്ങാന്‍ കാറില്‍ കയറി. അവിടെ നിന്നും എത്തിയത് ജയിലില്‍. ഈ വഴിയില്‍ പോലും ദിവ്യയുടെ മഖുത്ത് ആത്മവിശ്വാസവും പുഞ്ചിരിയും ഉണ്ടായിരുന്നു. പിണറായി വിജയന്റെ അതേ കളരിയിലെ രാഷ്ട്രീയ പഠനം ദിവ്യയെ എന്തും നേരിടാനുള്ള മാനസിക കരുത്ത് നല്‍കിയെന്നതിന് തെളിവ്. ഒരു സാധു മനുഷ്യന്റെ ജീവനെടുത്ത കുറ്റത്തിന് ജയിലിലേക്ക് പോകുമ്പോഴും മുഖത്തുള്ള പുഞ്ചിരി എല്ലാ സംവിധാനങ്ങളേയും വെല്ലുവിളിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ദിവ്യ പറഞ്ഞു വയ്ക്കുന്നതിന് തുല്യമാണ്.

 

 

ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് അംഗമായി തുടരാന്‍ നിയമപരമായി തടസ്സങ്ങളില്ല. നവീന്റെ മരണം ഉയര്‍ത്തിയ വിവാദങ്ങളെ തുടര്‍ന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ രാജിവച്ചിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് അംഗം എന്ന സ്ഥാനം രാജിവച്ചിട്ടില്ല. 1994 ലെ കേരള പഞ്ചായത്തിരാജ് നിയമത്തില്‍ ജനപ്രതിനിധികളുടെ അയോഗ്യത പ്രതിപാദിക്കുന്ന വകുപ്പ് 35 പ്രകാരം, അയോഗ്യരാകണമെങ്കില്‍ കോടതി ശിക്ഷിക്കണം. രേഖാമൂലം അറിയിപ്പു നല്‍കാതെ തുടര്‍ച്ചയായി ജില്ലാ പഞ്ചായത്തിന്റെയോ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയോ 3 യോഗങ്ങളില്‍നിന്നു വിട്ടുനിന്നാലും അയോഗ്യതയ്ക്കു സാധ്യതയുണ്ട്. നിയമപോരാട്ടം നീണ്ടുപോകുകയും അതു യോഗങ്ങളില്‍ പങ്കെടുക്കാന്‍ തടസ്സമാകുകയും ചെയ്താല്‍ ഇത്തരമൊരു പരാതി ഭാവിയില്‍ ഉയര്‍ന്നേക്കാം. അല്ലാത്ത പക്ഷം ജില്ലാ പഞ്ചായത്ത് അംഗമായി ദിവ്യ തുടരും. ആ കാലാവധി പൂര്‍ത്തിയായാല്‍ രക്ഷിക്കാന്‍ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണഭൂതനായ നേതാവുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തന്റെ രാഷ്ട്രീയ ഭാവി കൂമ്പടയില്ലെന്ന അമിത ആത്മവിശ്വാസം ദിവ്യയ്ക്ക് ഇപ്പോഴുമുണ്ട്. ആ ചിരിയാണ് അറസ്റ്റിലാകുമ്പോഴും മുഖത്ത് നിറഞ്ഞതെന്ന് വ്യക്തം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (2 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (3 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (4 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (5 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (5 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (5 hours ago)

Malayali Vartha Recommends