Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

മൂന്ന് കൈക്കുഞ്ഞുങ്ങളെ നൽകി ആദ്യ ഭാര്യ പടിയിറങ്ങി; കുഞ്ഞുങ്ങളെ നോക്കാൻ രണ്ടാം വിവാഹം: അതിലും രണ്ടുമക്കൽ പിറന്നതിന് പിന്നാലെ പെട്ടന്ന് രോഗിയായി മാറി: രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്...... പെൺകുട്ടികളല്ല ....... പെൺകുഞ്ഞുങ്ങൾ .... രോഗത്തോട് മല്ലിടുന്ന മിമിക്രി കലാകാരന്‍ രാജീവ് കളമശ്ശേരിയ്ക്ക് സുമനസുകളുടെ സഹായം വേണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് ശാന്തിവിള ദിനേശ്

20 NOVEMBER 2019 12:19 PM IST
മലയാളി വാര്‍ത്ത

മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി നമ്മുടെ മുന്നില്‍ നില്‍ക്കുന്നതാണോ എന്നേ തോന്നൂ. എ.കെ ആന്റണി തന്നെയായിരുന്നു രാജീവിന്റെ മാസ്റ്റര്‍ പീസ്. എന്നാല്‍ ഓര്‍മകള്‍ മങ്ങി കലാജീവിതത്തില്‍ നിന്ന് അകന്നു കഴിയുകയാണ് അദ്ദേഹം. അപ്രതീക്ഷിതമായുണ്ടായ ഹൃദസ്തംഭനമാണ് രാജീവിന്റെ ജീവിതം മാറ്റിമറിച്ചത്. 

രാജീവിനെ ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. ജൂലൈ 12 ന് ടെലിവിഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ഹൃദയസ്തംഭനംഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആന്‍ജീയോ പ്ലാസ്റ്റി ചെയ്ത് വിശ്രമത്തിലിരിക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ അസുഖമെല്ലാം മാറിയെന്നും പരിപാടികള്‍ അവതരിപ്പിക്കാമെന്നും ഡോക്ടര്‍ സാക്ഷിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ രാജീവ് അരമണിക്കൂറിനകം വീണ്ടും അസ്വസ്ഥതകള്‍ കാണിക്കുകയായിരുന്നു. കടുത്ത തലവേദനയും വാക്കുകള്‍ ശരിക്ക് പറയാനാവാത്ത അവസ്ഥയിലാവുകയുമായിരുന്നു.

ഇപ്പോഴിതാ ഇന്ന് രോഗത്തോടും ജീവിതത്തോടും മല്ലിടുന്ന രാജീവ് കളമശ്ശേരിയ്ക്ക് ഇനി ചിരിക്കാൻ സുമനസുകളുടെ കരുണ വേണമെന്ന് അഭ്യർത്ഥിക്കുകയാണ് നിര്‍മ്മാതാവ് ശാന്തിവിള ദിനേശ്. അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായ രാജീവിന് ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും സുമനസ്സുകളുടെ സഹായം വേണമെന്ന് ഫേസ്ബുക്കിലൂടെയാണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല....... കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്.....! പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല...... പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം......! രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്...... പെൺകുട്ടികളല്ല ....... പെൺകുഞ്ഞുങ്ങൾ ......! രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി...... അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്.....! പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്...... സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു..... ഭേദമായി വന്നതാണ്.... ഇപ്പോഴിതാ ഹൃദയം പിണങ്ങി.... കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.
അടിയന്തിരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം ....... സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്...... ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു..... ചെയ്യാം എന്ന മറുപടിയും വന്നു..... മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്........ ശ്രമങ്ങൾ തുടരാം...... രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ ...... ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ....... ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്....... ഉപേക്ഷ വിചാരിക്കരുത്..... ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം ...... അദ്ദേഹം കുറിച്ചു.

ഓർമ്മകൾ മങ്ങിയ രാജീവിന്റെ രോഗാവസ്ഥയറിഞ്ഞ് സാക്ഷാൽ എ.കെ ആന്റണിയുടെ ഫോണ്‍കോള്‍ എത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. രാജീവിന്റെ ആരോഗ്യനില നേരിട്ട് ചോദിച്ചറിയാനാണ് അദ്ദേഹം വിളിച്ചത്. എന്നാല്‍ തന്റെ ആരാധ്യപുരുഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ മടിച്ച് നില്‍ക്കുകയായിരുന്നു രാജീവ്. അവസാനം കൂടെയുണ്ടായിരുന്നവര്‍ പ്രോത്സാഹിപ്പിച്ചപ്പോഴാണ് ഏതാനും വാക്കുകള്‍ പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു...  (7 minutes ago)

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (21 minutes ago)

പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം...  (31 minutes ago)

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (40 minutes ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (53 minutes ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (9 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (9 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (9 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (9 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (9 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (9 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (9 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (10 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (10 hours ago)

Malayali Vartha Recommends