Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പൊതു സ്ഥലത്തെ മൊബൈൽ ചാർജ്ജിങ് ; കാത്തിരിക്കുന്നത് മുട്ടൻ പണി ; മുന്നറിയിപ്പുമായി എസ് ബി ഐ ബാങ്ക്

13 DECEMBER 2019 12:42 PM IST
മലയാളി വാര്‍ത്ത

നമ്മുടെ കയ്യിൽ ഉള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഉപയോഗിച്ച് അതിന്റെ ചാർജ്ജ് തീർന്ന് സ്വിച്ച് ഓഫായാല്‍ എന്ത് ചെയ്യും? നിരവധി ആവശ്യങ്ങൾ നമ്മുടെ സ്മാർട്ട് ഫോൺ ഇപ്പോൾ നിർവഹിക്കുന്നുണ്ട് അല്ലേ . എന്നാൽ പൊതു സ്ഥലത്ത് വച്ച് ഫോണ്‍ സ്വിച്ച് ഓഫ് ആയാല്‍ പിന്നെയുളള ഏകമാര്‍ഗം അവിടെ തയ്യാറാക്കിയിട്ടുള്ള പൊതു ചാര്‍ജിങ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യുക എന്നതാണ്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇത്തരം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിങ്ങളുടെ ഡാറ്റയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുഴുവനും ചോര്‍ത്തുന്ന സാഹചര്യം ഉണ്ടായാലോ ? പൊതു സ്ഥലത്തുള്ള ഈ ചാർജിങ് ഒട്ടും സുരക്ഷിതമല്ല എന്നാണ് പുറത്ത് വരുന്ന വിവരം. ഈ ചാര്‍ജിങ് ഒട്ടും സുരക്ഷിതമല്ല! ഈ കാര്യം പറയുന്നത് വേറെ ആരുമല്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖ ലാ ബാങ്കായ എസ് ബി ഐ ആണ് . ഇത്തരം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ് എസ് ബി ഐ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ് .

അനഗ്നെ ചെയ്യുമ്പോൾ മാല്‍വെയറുകള്‍ സ്മാര്‍ട്ട് ഫോണില്‍ കടന്നുകൂടാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പൊതു ചാര്‍ജിങ്സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ രണ്ട് വട്ടം ആലോചിക്കണമെന്നാണ് എസ് ബി ഐ നൽകുന്ന പ്രധാനമായ മുന്നറിയിപ്പ്. ഫോണില്‍ കയറിക്കൂടുന്ന ഇത്തരം മാല്‍വെയറുകളുടെ സഹായത്തോടെ ഹാക്കര്‍മാര്‍ പാസ് വേര്‍ഡ് അടക്കമുള്ള സകല ഡാറ്റയും ചോര്‍ത്തുമെന്നും ഇത് പണാപഹരണത്തിന് ഇടയാക്കുമെന്നും ബാങ്ക് ഇടപാടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട് . മാത്രമല്ല ജൂസ് ജാക്കിങിലൂടെ അക്കൗണ്ട് വിവരങ്ങളും പണവും നഷ്ടപ്പെട്ടേക്കാമെന്നാണ് എസ് ബി ഐ പറയുന്നത്എന്താണ് ജൂസ് ജാക്കിങ്ഒന്നിലധികം ഡാറ്റാ കണക്ഷന്‍ കേബിളുകളുള്ള ചാര്‍ജിംഗ് പോര്‍ട്ടിലൂടെ നടത്തുന്ന ഒരു തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ജൂസ് ജാക്കിങ്. യു എസ് ബി വഴിയാണ് ഇത് ചെയ്യുന്നത്. മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോ ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ കണക്ട് ചെയ്തിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്, മറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ നിന്ന് ഡാറ്റകള്‍ ചോര്‍ത്തിയോ ആകും ഇതിന്റെ പ്രവര്‍ത്തനം.

ഇത്തരം ഡാറ്റാ ചോര്‍ച്ചയില്‍ നിന്ന് സ്വയം രക്ഷപ്പെടണമെങ്കില്‍ പൊതു സ്ഥലത്തെ മൊബൈൽ ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് വേണ്ടത് എന്ന നിർദേശവും ഉയരുന്നു. മാത്രമല്ല ഇത്തരം മാൽവെയറുകൾ സ്മാർട്ട്ഫോണുകളിൽ കയറാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിൽ പൊതു സ്ഥലങ്ങളിൽ ചാർജ്ജ് ചെയ്യാൻ യുഎസ്ബി പോർട്ടുകളേക്കാൾ എസി അഡാപ്റ്റർ ഉപയോഗിക്കുന്നതാവും കൂടുതൽ നല്ലത്. എസി അഡാപ്റ്ററുകൾ ഉപയോഗിച്ച് ഉപകരണം പ്രവർത്തിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാണ് സാങ്കേതിക വിദഗ്ദർ കണക്കാക്കുന്നത്. അമേരിക്കയിലാണ് ഇത്തരം സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത് എങ്കിലും ഇന്ത്യപോലൊരു രാജ്യത്തും ഇത് ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് കൂടാതെ സ്മാർട്ട്ഫോൺ പൊതു സ്ഥലത്ത് ചാർജ്ജ് ചെയ്യുമ്പോൾ ഉള്ള മറ്റൊരു സുരക്ഷാ ഓപ്ഷൻ പ്രത്യേകമായി പുറത്തിറങ്ങുന്ന ‘നോ-ഡാറ്റ ട്രാൻസ്ഫർ' യുഎസ്ബി കേബിളുകൾ ഉപയോഗിക്കുക എന്നാണ്. ഈ സ്പെഷ്യൽ ഡാറ്റാ കേബിളുകളിലൂടെ ചാർജ്ജ് ചെയ്യാൻ മാത്രമേ സാധിക്കു.

ഡാറ്റ ഫയലുകൾ ഒന്നും തന്നെ ഇവയിലൂടെ ട്രൻസ്ഫർ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ മാൽവെയറുകൾക്ക് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് പ്രവേശിക്കാനും സാധിക്കില്ല. ഈ പ്രത്യേകമായി നിർമ്മിച്ച കേബിളുകൾ‌ക്ക് യു‌എസ്ബി പോർട്ടിൽ‌ നിന്നും ട്രാൻസ്മിറ്റ് ചെയ്യുന്ന ഡാറ്റയെ തടയാനുള്ള കണക്റ്റർ‌ പിൻ‌സ് ഉണ്ട്. ഈ കണക്ടർ പിൻസ് മാൽവെയറുകളെ തടയും.ഇവ യുഎസ്ബി കേബിളിലൂടെ സ്മാർട്ട്ഫോണിലേക്ക് എത്തുന്നതിൽ നിന്ന് ഡാറ്റയെ തടയുന്നു. ഇവ പൊതു സ്ഥലത്തെ യുഎസ്ബി പോർട്ടും ഒരു വ്യക്തിയുടെ സ്മാർട്ട്ഫോണുകളും തമ്മിലൂള്ള ഡാറ്റാ കൈമാറ്റത്തെ നിയന്ത്രിക്കുന്ന സംവിധാനമാണിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends