എസ്എപി ക്യാമ്പില്‍ നിന്നും തോക്ക് കാണാതായതിനെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും... 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം
എസ്എപി ക്യാമ്പില്‍ നിന്നും തോക്ക് കാണാതായതിനെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പൊലീസിന്റെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാന്‍ എസ്എപി കമാണ്ടന്റന്റിന് ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മണിപ്പൂരില്‍ ജോലിക്ക് പോയ ഐആര്‍ ബറ്റാലിയന്റെ കൈവശമുള്ള 16 തോക്കൊഴികെ മറ്റ് തോക്കകുളെല്ലാം എസ്എപി ക്യാമ്പില്‍ വിവിധ ബറ്റാലിയനുകളില്‍ നിന്നും എത്തിച്ചുവെന്നാണ് വിവരം. പതിനൊന്ന് മണിക്ക് ക്രൈം ബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടക്കും.
"
https://www.facebook.com/Malayalivartha