Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

മൂന്ന് മാസത്തെ അടിയന്തര ധനസഹായം; സാമൂഹ്യനീതി വകുപ്പ് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴി നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതിയ്ക്കായി 2,89,70,700 രൂപയുടെ ഭരണാനുമതി

08 APRIL 2020 05:28 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യനീതി വകുപ്പ് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴി നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതിയ്ക്കായി 2,89,70,700 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സമാശ്വാസം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മൂന്ന് മാസത്തെ അടിയന്തര ധനസഹായം അനുവദിക്കാന്‍ തുകയനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സമാശ്വാസം ഒന്ന്, സമാശ്വാസം രണ്ട്, സമാശ്വാസം മൂന്ന്, സമാശ്വാസം നാല് എന്നിങ്ങനെ 4 സമാശ്വാസം പദ്ധതികളാണുള്ളത്. വൃക്കയ്ക്ക് തകരാര്‍ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസം 1100 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം ഒന്ന്. ഇതില്‍ 5849 ഗുണഭോക്താക്കളാണുള്ളത്.

സംസ്ഥാനത്ത് വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചു പ്രസ്തുത അവയവങ്ങള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷവും തുടര്‍ ചികിത്സക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന ധനസഹായമാണ് സമാശ്വാസം രണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ 5 വര്‍ഷം വരെയാണ് ധനസഹായം അനുവദിക്കുന്നത്. 1500 ഗുണഭോക്താക്കളാണ് ഈ പദ്ധതിയ്ക്ക് കീഴിലുള്ളത്.

രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളായ 8,9,11,13 എന്നിവയുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധരോഗങ്ങളും ബാധിച്ചവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതാണ് സമാശ്വാസം മൂന്ന്. വരുമാന പരിധി ബാധകമാക്കാതെ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയില്‍ 1327 ഗുണഭോക്താക്കളാണുള്ളത്.

സംസ്ഥാനത്തെ അരിവാള്‍ രോഗം ബാധിച്ച നോണ്‍ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട രോഗികളാണ് സമശ്വാസം നാലിലെ ഗുണഭോക്താക്കള്‍. പ്രതിമാസം 2000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയില്‍ 198 ഗുണഭോക്താക്കളാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (2 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (2 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (2 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (2 hours ago)

നീയൊക്കെ ഏതാ... കാക്കി കണ്ടതും റാണി ലക്ഷ്മിയുടെ ഷോ... തെളിവ് ഇറക്കി തൂക്കി; റാണി ലോക ഫ്രോഡെന്ന് ...!"  (2 hours ago)

5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു ഇന്ത്യയ്ക്ക് മുന്നറിയിപ്പ് കുലുങ്ങി വിറച്ച് ഭൂമി..!  (2 hours ago)

കുലുങ്ങി വിറച്ച് ഭൂമി..! 5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്"  (2 hours ago)

ചീഞ്ഞു നാറിയ യുവതിയുടെ മൃതദേഹം... നഗ്നമായ നിലയിൽ കൊലപാതകം..! തിരുവനന്തപുരത്തു നിന്ന് പോയിട്ട് പിന്നെ സംഭവിച്ചത്"  (2 hours ago)

വിമാനം വൈകിയാൽ ഒന്നരക്ഷം രൂപ കിട്ടും പ്രവാസികളെ അറിഞ്ഞോ കുറേ അവന്മാർ പിഴിഞ്ഞതല്ലേ..?!  (2 hours ago)

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (5 hours ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (5 hours ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (6 hours ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (6 hours ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (7 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (8 hours ago)

Malayali Vartha Recommends