Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ്! കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

04 JULY 2020 03:22 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ 68 കാരന്‍, അദ്ദേഹത്തിന്റെ മകള്‍ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പച്ചക്കറി വ്യാപാരിക്കും 46 കാരിയായ മകള്‍ക്കും ജൂണ്‍ 29, 30 തീയതികളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടുത്ത മൂന്നുദിവസങ്ങള്‍ക്കിടെയാണ് കുടുംബത്തിലെ മറ്റ് 14 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ വ്യാപാരിയുടെ ബന്ധുവായ എട്ടു വയസ്സും ഒന്നര വയസ്സുമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. കായംകുളം മാര്‍ക്കറ്റില്‍ നിന്നും മല്‍സ്യം വാങ്ങിയ കുറത്തിക്കാട് സ്വദേശിയായ 52 കാരനായ മീന്‍ കച്ചവടക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 30 നാണ് ഇയാള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്.

ഇയാളുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇതിനു പിന്നാലെ ഇയാളുടെ ഭാര്യയ്ക്കും മരുമകനും കഴിഞ്ഞ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാര്‍ക്കറ്റില്‍ നിന്നും രോഗം പകര്‍ന്നത് ആപത്കരമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

പച്ചക്കറി വ്യാപാരിയുമായി സമ്ബര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. മീന്‍ൃ വില്‍പ്പനക്കാരനില്‍ നിന്നും നിരവധി ആളുകള്‍ മീന്‍ വാങ്ങാന്‍ ഇടയായതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

കായംകുളത്ത് സ്ഥിതി ആശങ്കാജനകമാണെന്നും, നിയന്ത്രണങ്ങള്‍ കടുപ്പിച്ചതായും മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ പറഞ്ഞു. നഗരസഭ മുഴുവനായി ഹോട്ട്‌സ്‌പോട്ടായി.

പച്ചക്കറി വ്യാപാരിക്ക് തമിഴ്‌നാട്ടില്‍ നിന്നും ലോഡുമായെത്തിയ ലോറി ഡ്രൈവര്‍മാരില്‍ നിന്നും കോവിഡ് പകര്‍ന്നുകിട്ടിയതാകാനാണ് സാധ്യതയെന്നും ശിവദാസന്‍ പറഞ്ഞു. രോഗികളുമായി ബന്ധപ്പെട്ടവരുടെ സമ്ബര്‍ക്കപ്പട്ടിക അധികൃതര്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends