ഇന്ന് 449 പേർക്കു കോവിഡ്; 162 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു; രോഗം ബാധിച്ചവരില്‍ 140 പേര് വിദേശത്ത് നിന്നും എത്തിയവർ
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 162 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം വഴി 144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്സ് 4, കെഎസ്സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
ആലപ്പുഴ 119, തിരുവനന്തപുരം 763, മലപ്പുറം 47 പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15 വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍കോട് 9 ഇടുക്കി 4 എന്നിങ്ങനെയാണ് പോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7 , കോട്ടയം 12, എറണാകുളം 12, തൃശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20 കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
https://www.facebook.com/Malayalivartha