Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

"അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല. അമ്മ പോവുകയാണ്. നിങ്ങളെയും ഒപ്പം കൊണ്ടു പോകണമെന്നുണ്ട്. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ്...." സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും തീരാ നൊമ്പരമായി സ്വപ്ന

13 APRIL 2021 11:47 AM IST
മലയാളി വാര്‍ത്ത

കാനറ ബാങ്ക് കണ്ണൂർ തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സ്വപ്നയുടെ വേർപാട് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും തീരാ നൊമ്പരമായി മാറിയിരിക്കുകയാണ്. നിരവധിപേരാണ് ഇതുമുൻനിർത്തി കുറിപ്പുമായി എത്തുന്നത്. പ്രിയപ്പെട്ട ഉണ്ണീ... വാവാ... അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല. അമ്മ പോവുകയാണ്. നിങ്ങളെയും ഒപ്പം കൊണ്ടു പോകണമെന്നുണ്ട്. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ്.... 12 വയസുകാരിയായ മകളുടെ നോട്ട് ബുക്കിൽ ഇത്രയും എഴുതിവച്ച് കാറെടുക്കാതെ സ്വപ്ന ബാങ്കിലേക്ക് നടന്നു.

ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്ത് 38 കൊല്ലത്തെ ജീവിതം മതിയാക്കി. കണ്ണൂരിൽ ബാങ്ക് മാനേജരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നൗഫൽ ബിൻ യൂസഫ് പങ്കുവച്ച കുറിപ്പ് വേദനായി മാറിയിരിക്കുകയാണ്..

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

'' പ്രിയപ്പെട്ട ഉണ്ണീ... വാവാ...
അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല. അമ്മ പോവുകയാണ്. നിങ്ങളെയും ഒപ്പം കൊണ്ടു പോകണമെന്നുണ്ട്. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ്.... "

12 വയസുകാരിയായ മകളുടെ നോട്ട് ബുക്കിൽ ഇത്രയും എഴുതിവച്ച് കാറെടുക്കാതെ സ്വപ്ന ബാങ്കിലേക്ക് നടന്നു . ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്ത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.
കാനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ സ്വപ്നയുടെ ആത്മഹത്യ നമുക്ക് മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ബാങ്കിങ് മേഖലയിലെ ജോലി സമ്മർദ്ദത്തെക്കുറിച്ച് ഒരു പാട് പേർ എഴുതിക്കണ്ടു. സ്വപ്നയ്ക്ക് എന്ത് കൊണ്ടാണ് ജീവിതം മടുത്തത് എന്നാണ് ഞാൻ അന്വേഷിച്ചത്. സഹപ്രവർത്തകരോടും അയൽക്കാരോടും അവരുടെ അടുത്ത ബന്ധുക്കളോടും സംസാരിച്ചു.

സ്വപ്നയ്ക്ക് ജീവിക്കാൻ വരുമാനമുള്ള ജോലി ഉണ്ടായിരുന്നു. രണ്ട് വർഷം മുന്നെ ഹൃദയാഘാതം സംഭവിച്ച് ഭർത്താവ് മരിച്ചു. 12 ഉം 14 ഉം വയസുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്. 6 മാസം മുൻപാണ് തൃശൂര് നിന്നും പ്രമോഷൻ ട്രാൻസ്ഫറായി കണ്ണൂരെത്തിയത്. നാട്ടിലേക്ക് മാറ്റത്തിന് ശ്രമിച്ചിരുന്നു. നടന്നില്ല. എല്ലാവരും ഇഷ്ടപ്പെടുന്ന, സഹായിക്കാൻ മനസുള്ള ഒരു ഉദ്യോഗസ്ഥ ആയിരുന്നു എന്നാണ് അവരെ പരിചയമുള്ള എല്ലാവരും പറഞ്ഞത്.

സ്വപ്നയുടെ വീടിനടുത്ത് താമസിക്കുന്ന ഒരാൾ പറഞ്ഞത് ഇങ്ങനെ.. " രണ്ട് ആഴ്ചയായി അവർക്ക് ഉറക്കമില്ല. രാത്രി ലൈറ്റ് കാണാം. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും. ആരോടും തീരെ സംസാരിക്കാതായി. ഒരാഴ്ചയിലേറെയായി മുറ്റം അടിച്ചു വാരിയിട്ട് "
മറ്റൊരു അയൽക്കാരൻ പറഞ്ഞത്

"താലി മാലയും കൈയ്യിലുള്ള പൈസയും രണ്ടു ദിവസം മുൻപ് 12 വയസുള്ള മകൾക്ക് കൊടുത്തു. ഇത് നീ വച്ചോ എന്ന് പറഞ്ഞു. എന്തിനാണ് അമ്മ ഇങ്ങനെ പെരുമാറുന്നതെന്ന് 12 വയസുകാരിക്ക് അന്നേരം മനസിലായില്ല" വല്ലാത്ത ജോലി സമ്മർദ്ദമാണെന്ന് ഇടയ്ക്കിടെ ഡോക്ടറായ അനിയത്തിയോട് പറഞ്ഞിരുന്നതായി അനിയത്തിയുടെ ഭർത്താവും ഓർക്കുന്നു.

ഒരു മനുഷ്യന് സംഭവിക്കുന്ന ഇത്ര പ്രകടമായ മാറ്റങ്ങളും മാനസീക സമ്മർദ്ദവും ചുറ്റുമുള്ളവർ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്!എട്ടാം ക്ലാസുകാരിയുടെ വരയിട്ട നോട്ട് ബുക്കിലെ കരള് കൊത്തിപ്പറിക്കുന്ന ആ വരികൾ നമ്മളെ പൊള്ളിക്കാത്തത് എന്ത് കൊണ്ടാകും !
ഇനിയും മരിക്കാത്ത നമ്മൾ!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends