മൂക്കിലെ ദശ ശസ്ത്രക്രിയയിലൂടെ നീക്കാനെത്തിയ യുവാവ് മരിച്ച ചികിത്സയ്ക്കിടെ മരിച്ച സംഭവം.... കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീണ്ടും സംസ്കരിച്ചു, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം

കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ വച്ച് ചികിത്സക്കിടെ മരിച്ച സ്റ്റെബിന്റെ മൃതദേഹമാണ് വീണ്ടും സംസ്കരിച്ചത്. പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ അടക്കിയ മൃതദേഹം ഇന്നലെ കല്ലറ തുറന്ന് പുറത്തെടുത്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം.
രാത്രി വൈകി പള്ളിയിലെത്തിച്ച മൃതദേഹം വീണ്ടും സംസ്കരിച്ചു. മൂക്കിലെ ദശ ശസ്ത്രക്രിയയിലൂടെ നീക്കാന്‍ ഡിസംബര്‍ ഒന്നിനാണ് സ്റ്റെബിന് കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിയത്. എന്നാല്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ആശുപത്രിക്കെതിരെ പരാതിപ്പെടാനായി ആദ്യം സ്റ്റെബിന്റെ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. അതു കാരണം പോസ്റ്റ്മോര്‍ട്ടം പരിശോധനയും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായി തീര്‍ന്നത്. ഇതേത്തുടര്‍ന്നാണ് മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്.
"
https://www.facebook.com/Malayalivartha