Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

വലിയ പ്രതീക്ഷയിലാണ് കേരളം... പുതിയ മന്ത്രിസഭയ്ക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ നിവേദനം നല്‍കി ബി.ജെ.പി...എയിംസ് പെരുമ്പാവൂരില്‍ സ്ഥാപിച്ചാല്‍ അത് കേരളത്തിനും തമിഴ്‌നാടിനും ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിയും...

12 JUNE 2024 02:27 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സഹ മന്ത്രിയായി സുരേഷ് ഗോപി അധികാരമേറ്റതിന് ശേഷം വലിയ പ്രതീക്ഷയിലാണ് കേരളം . നാടിൻറെ വികസനത്തിനായി ഒരുപാട് മാറ്റങ്ങൾ അദ്ദേഹം കൊണ്ട് വരും എന്നുള്ള ഉറപ്പ് ഇവിടുത്തെ ഓരോ ജനങ്ങൾക്കുമുണ്ട്. കാരണം അത്രയേറെ അദ്ദേഹത്തെ അവർ നെഞ്ചിലേറ്റിയിട്ടുണ്ട്. ഇപ്പോഴിതാ പെരുമ്പാവൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും ഇതിനായി വര്‍ഷങ്ങളായിപൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി സ്ഥലം ഉപയോഗപ്പെടുത്തണമെന്നും കാണിച്ച് പുതിയ മന്ത്രിസഭയ്ക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ നിവേദനം നല്‍കി ബി.ജെ.പി.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രആരോഗ്യ വകുപ്പ് മന്ത്രിക്കും കേരളത്തില്‍ നിന്നുള്ള പുതിയ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കുമാണ് നിവേദനം നല്‍കിയത്.

 

എയിംസ് പെരുമ്പാവൂരില്‍ സ്ഥാപിച്ചാല്‍ അത് കേരളത്തിനും തമിഴ്‌നാടിനും ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിയും.പെരുമ്പാവൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും ആയി അന്യസംസഥാന തൊഴിലാളികളും സ്വദേശികളും അടക്കം ലക്ഷക്കണക്കിന് ജനങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൃത്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല .വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ വിവിധ ആശുപത്രികളിലോ തിരുവനന്തപുരം, കോട്ടയം കളമശേരി മെഡിക്കല്‍ കോളേജുകളിലോ പോകേണ്ട അവസ്ഥയാണ് ഇന്നുള്ളത്..ഇതിന് ഒരു ശാശ്വത പരിഹാരമായിട്ടാണ് പൂട്ടിക്കിടക്കുന്ന റയോണ്‍സ് കമ്പനി വളപ്പില്‍ എയിംസ് സ്ഥാപിക്കുക എന്ന് പുതിയ ആശയവുമായി പ്രദേശവാസികളും ബി.ജെ.പി. പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയും രംഗത്തുവന്നിരിക്കുന്നത്. .

കേരളത്തിന്റെയും അയല്‍ സംസ്ഥാനങ്ങളുടെയും ആരോഗ്യപരമായ മുന്നേറ്റത്തിന് എയിംസ് പ്രയോജനപ്രദമാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.എയിംസ് സ്ഥാപിച്ചാല്‍ കേരളത്തില്‍ മുഴുവനായും തമിഴ്‌നാട്ടില്‍ നിന്ന് ഭാഗികമായും രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കും.റയോണ്‍സ് കോമ്പൗണ്ടിന്റെ വടക്കുവശം ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പെരിയാറും ഉണ്ട്. അതുകൊണ്ടുതന്നെ സമൃദ്ധമായ ജലസമൃദ്ധിയും ശുദ്ധവായുവും ഉള്ള പ്രദേശമാണിതെന്ന് നിവേദനത്തില്‍ പറയുന്നു.അന്യ സംസ്ഥാന തൊഴിലാളികളും സ്വദേശികളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂര്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഇല്ല. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് റയോണ്‍സ് കമ്പനി കോമ്പൗണ്ടില്‍ എയിംസ് സ്ഥാപിക്കണമെന്ന നിവേദനം പുതിയ കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

 

70 ഏക്കറോളം വരുന്ന റയോണ്‍സ് കോമ്പൗണ്ട് ഉപയോഗപ്പെടുത്തി എയിംസ് സ്ഥാപിക്കുകയാണെങ്കില്‍ കേരളത്തിന്റെ മദ്ധ്യഭാഗത്ത് വിദഗ്ദ്ധ ചികിത്സ കിട്ടുവാന്‍ ഉപകരിക്കും. തിരുവനന്തപുരത്തുനിന്ന് 225 കിലോമീറ്ററും മൂന്നാറില്‍ നിന്ന് 93 കിലോമീറ്ററും കണ്ണൂരില്‍ നിന്ന് 270,കോയമ്പത്തൂരില്‍ നിന്ന് 166 ഉം എറണാകുളത്തുനിന്ന് 40 ഉം എന്‍.എച്ച്.66 ല്‍നിന്ന് 25 കിലോമീറ്ററും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 12 കിലോമീറ്ററും ആലുവ മൂന്നാര്‍ റോഡില്‍ നിന്ന് 5 ഉം എം.സി. റോഡില്‍ നിന്നും ഒരു കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ള ദൂരമെന്നും നിവേദനത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (2 minutes ago)

SIT-യുടെ കരണം പൊട്ടിച്ച് ഫെനി 4 ചോദ്യങ്ങൾ..!രാഹുൽ പുറത്ത് വരും പരാതിക്കാരിയെ പൂട്ടി തെളിവ്...! ശാസ്തമംഗലം അജിത് ഇറങ്ങും.  (11 minutes ago)

വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു: നിര്‍മാതാവ് പി എസ് ഷംനാസിനെതിരെ നിവിന്‍ പോളിയുടെ പരാതിയില്‍ നടപടി  (16 minutes ago)

കവര്‍ച്ച കേസില്‍ മരട് അനീഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ തമിഴ് നാട് പൊലീസ് കൊച്ചിയില്‍  (18 minutes ago)

കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനത്തിന് സഭയുടെ സമ്മര്‍ദമുണ്ടെന്ന വാദത്തില്‍ അതൃപ്തിയുമായി കത്തോലിക്കാ സഭ  (1 hour ago)

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ നീക്കം  (1 hour ago)

ആരം കോഴിക്കോട്ട് -ആരംഭിച്ചു.  (1 hour ago)

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്  (1 hour ago)

വസ്ത്രങ്ങളില്‍ അഴുക്ക് പറ്റിയതിന് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ആറ് വയസ്സുകാരിയെ മര്‍ദ്ദിച്ചുക്കൊന്നു  (1 hour ago)

75 രാജ്യങ്ങളിലുള്ളവര്‍ക്ക് കുടിയേറ്റ വിസകള്‍ താല്‍ക്കാലികമായി തടഞ്ഞ് അമേരിക്ക  (2 hours ago)

ഇഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് എടുത്ത കേസിന് സുപ്രീംകോടതിയുടെ സ്‌റ്റേ  (2 hours ago)

തിരുവനന്തപുരം സിറ്റി പോലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 hours ago)

ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്  (2 hours ago)

20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി  (2 hours ago)

Malayali Vartha Recommends