പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!

പ്രസവിച്ചശേഷം കുഞ്ഞിനെ പൊതുശൗചാലയത്തിലെ ക്ലോസറ്റിൽ തള്ളി കടന്നുകളയാൻ ശ്രമിച്ച പത്തൊൻപതുകാരിയെ നാട്ടുകാർ പിടികൂടി. സൂര്യനെല്ലി സ്വദേശിനിയായ യുവതിയാണ് പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചത്.. സംഭവത്തില്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് വിവരം.ശനിയാഴ്ച ഉച്ചയോടെ മൂന്നാര്‍ ടൗണിലെ തിരക്കേറിയ നല്ലതണ്ണി കവലയിലുള്ള പൊതുശൗചാലയത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ശൗചാലയത്തിലെ ക്ലോസറ്റില്‍ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടി തൊട്ടടുത്ത ശൗചാലയത്തിലേക്ക് മാറുകയായിരുന്നു. തൊട്ടുപിന്നാലെ ശൗചാലയത്തിലെത്തിയ മൂന്നാര്‍ സ്വദേശിനിയായ ഒരു സ്ത്രീയാണ് ക്ലോസറ്റില്‍ രക്തം പുരണ്ട നിലയില്‍ കുഞ്ഞിനെ ആദ്യം കണ്ടത്. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെയും സഹായത്തോടെ കുഞ്ഞിനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചു.ശുചിമുറിയിലെത്തിയ ഒരു വഴിയോര കച്ചവടക്കാരിയാണ് നവജാത ശിശുവിനെ ആദ്യം കണ്ടത് .ഇതിനിടയില്‍ അടുത്ത ശൗചാലയത്തില്‍ നിന്നും പുറത്തേക്ക് വന്ന പെണ്‍കുട്ടിയോട് നാട്ടുകാരും മറ്റുള്ളവരും സംഭവത്തെക്കുറിച്ച്
അന്വേഷിച്ചെങ്കിലും അവര്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ പുരണ്ടിരുന്ന രക്തക്കറ സംശയത്തിനിടയാക്കി.ഇതോടെ കടന്നുകളയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ നാട്ടുകാര്തടഞ്ഞുവെക്കുകയും തുടര്‍ന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.നിലവില്‍ കുഞ്ഞ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ (ഐ.സി.യു) ചികിത്സയിലാണ്. അവിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. വീട്ടുകാര്‍ക്കൊപ്പം ഗുണ്ടുമലയിലെ ബന്ധുവീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്.
ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുവതി വീട്ടുകാർക്കൊപ്പം ബന്ധുവീടുകളിൽ സന്ദർശനം നടത്തി മടങ്ങിയപ്പോഴാണ് പ്രസവിച്ചത്. ഇവർ ഗർഭിണിയാണെന്ന വിവരം അറിയില്ല എന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























