10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..

കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലയളവിൽ കേരള സർക്കാർ 27,653 കേസുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുസമൂഹത്തിലും രാഷ്ട്രീയ മണ്ഡലത്തിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിവിധ സമരങ്ങളിലും പ്രതിഷേധങ്ങളിലും മറ്റും ഉൾപ്പെട്ട കേസുകളാണ് സർക്കാർ നടപടികളിലൂടെ എഴുതിത്തള്ളിയത്. നിയമവാഴ്ച, രാഷ്ട്രീയ നീതി, ഭരണകൂടത്തിന്റെ വിവേചനാധികാരം എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്.ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ എഴുതിത്തള്ളിയത് 27,653 കേസുകള്‍.
ഇതില്‍ ഭൂരിഭാഗവും ഇടതു പാര്‍ട്ടികളും പോഷക സംഘടന അംഗങ്ങളും പ്രതികളായ കേസുകള്‍. അതില്‍ത്തന്നെ ഏറ്റവുമധികം സിപിഎമ്മുകാര്‍ പ്രതികളായ കേസുകള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ എഴുതിത്തള്ളിയതില്‍ കൂടുതലും മന്ത്രിമാരും എംഎല്‍എമാരും ഇടതു രാഷ്‌ട്രീയ നേതാക്കളും പ്രതികളായ കേസുകളായിരുന്നു.കൂടുതല്‍ കേസുകള്‍ പിന്‍വലിക്കപ്പെട്ടത് മുന്‍മന്ത്രി ശിവന്‍കുട്ടിയുടെ പേരില്‍ ഉണ്ടായിരുന്നവയാണ്. ശിവന്‍കുട്ടിയുടെ പതിനഞ്ചു കേസുകള്‍ പിന്‍വലിച്ചപ്പോള്‍ ആര്‍. ബിന്ദുവിന്റെയും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു കേസുകള്‍ വീതവും പിന്‍വലിച്ചു.
ഇടതുപക്ഷ എംഎല്‍എമാര്‍ ഉള്‍പ്പെട്ട 94 കേസുകളും ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ പിന്‍വലിച്ചു.രാഷ്‌ട്രീയ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതിനെതിരെ കേരള ഹൈക്കോടതി കര്‍ശന നിലപാടെടുത്തതിനാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ കേസുകള്‍ എഴുതിത്തള്ളുന്നത് കുറച്ചു.സിപിഎമ്മുകാര്‍ പ്രതികളായ ആയിരത്തോളം കേസുകളാണ് 10 വര്‍ഷത്തിനിടെ എഴുതിത്തള്ളിയത്. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ ഭൂരിപക്ഷം കേസുകളും ഒഴിവാക്കിയിട്ടുണ്ട്. സിപിഐ നേതാക്കളേയും എഐവൈഎഫ് പ്രവര്‍ത്തകരെയും
കേസില്‍ നിന്നൊഴിവാക്കാനും പിണറായി മറന്നില്ല.പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെട്ട കേസുകളും ഇക്കാലയളവില്‍ പിന്‍വലിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ 51 കേസും മുസ്ലിംലീഗിന്റെ പതിനേഴു കേസുകളും യൂത്ത് കോണ്‍ഗ്രസിന്റെ എട്ടു കേസുകളും പിന്‍വലിച്ചു. എന്നാല്‍ 2015ല്‍ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലെ ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിന് വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ തുടങ്ങിയ ഇടതുപക്ഷ നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതിനാകില്ലെന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയും കേരള ഹൈക്കോടതിയും
പിന്നീട് സുപ്രീംകോടതിയും കര്‍ശന നിലപാട് കൈക്കൊണ്ടതോടെ ആ നീക്കം പരാജയപ്പെട്ടു.ക്രിമിനൽ നടപടിക്രമം (CrPC) സെക്ഷൻ 321 (നിലവിലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ) പ്രകാരം,പൊതുതാൽപ്പര്യം മുൻനിർത്തി പ്രോസിക്യൂട്ടറുടെ അപേക്ഷയിന്മേൽ കോടതിയുടെ അനുമതിയോടെ കേസുകൾ പിൻവലിക്കാൻ സർക്കാരിന് അധികാരമുണ്ട്. സമാധാനപരമായ സമരങ്ങളുടെ ഭാഗമായുണ്ടായ നിസ്സാര കേസുകൾ പിൻവലിക്കുന്നത് സൗഹാർദ്ദപരമായ അന്തരീക്ഷം നിലനിർത്താൻ സഹായിക്കുമെന്നാണ് സർക്കാരുകൾ സാധാരണയായി സ്വീകരിക്കുന്ന നിലപാട്.
എന്നാൽ, ഇത്രയധികം കേസുകൾ കൂട്ടത്തോടെ പിൻവലിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























