Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

മഴക്കാലത്ത് വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, 'മറക്കല്ലേ ഒആര്‍എസ്' പാനീയ ചികിത്സാ വാരാചരണം ആരംഭിച്ചു

12 JUNE 2024 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

മഴക്കാലത്ത് വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാം. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങള്‍.

വയറിളക്ക രോഗമുണ്ടായാല്‍ ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വയറിളക്കം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നില്‍ക്കുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വയറിളക്കം മൂലമുള്ള നിര്‍ജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാന്‍ ഇടയുണ്ട്. വയറിളക്ക രോഗങ്ങളുടെ ചികിത്സയില്‍ ഒ.ആര്‍.എസിന്റെ (Oral Rehydration Solution) പ്രാധാന്യം ഉള്‍ക്കൊണ്ട് ആരോഗ്യ വകുപ്പ് ഈ മാസം 15 വരെ പാനീയ ചികിത്സാ വാരാചരണം ആചരിക്കുന്നു. ഒ.ആര്‍.എസിന്റെ പ്രാധാന്യം, ഒ.ആര്‍.എസ്. തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗ പ്രതിരോധത്തില്‍ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് ഈ വാരാചരണം സംഘടിപ്പിക്കുന്നത്. വയറിളക്കമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
· വ്യക്തിശുചിത്വം പാലിക്കുക.
· മലമൂത്ര വിസര്‍ജ്ജനം ടോയിലെറ്റുകളില്‍ മാത്രം നടത്തുക.
· ആഹാരം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
· ഭക്ഷ്യവസ്തുക്കള്‍ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കുക.
· വൃത്തിയുള്ള ഇടങ്ങളില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
· ഭക്ഷണം കഴിയുന്നതും ചൂടോടെ കഴിക്കാന്‍ ശ്രദ്ധിക്കുക.
· ആഹാര അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്. ശാസ്ത്രീയമായി സംസ്‌കരിക്കുക.
· ആഹാര, പാനീയ, വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെ വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (4 minutes ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (17 minutes ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (29 minutes ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (31 minutes ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (36 minutes ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (40 minutes ago)

ബംഗളൂരു എച്ച്.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു  (45 minutes ago)

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്  (58 minutes ago)

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്ത  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.84 കോടി  (1 hour ago)

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശവുമായി സിവില്‍ സപ്ലൈസ് വകുപ്പ്  (1 hour ago)

വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (1 hour ago)

പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്  (1 hour ago)

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി  (2 hours ago)

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും  (2 hours ago)

Malayali Vartha Recommends