Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

തോറ്റത് കൈയ്യിലിരുപ്പ് കൊണ്ടാണ് ചെങ്കൊടി താഴെ വെച്ചോ;CPM നേതാക്കളെ പൊളിച്ചടുക്കി പോരാളി ഷാജി,ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം,സിപിഎം സൈബര്‍ ഗ്രൂപ്പുകളും എതിരാണല്ലോ സഖാക്കളെ,തുടങ്ങിയിട്ടേ ഉള്ളു വഴിനീളെ തല്ല് വാങ്ങും നേതാക്കള്‍

12 JUNE 2024 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു

മഹിഷാസുരന്റെ വേഷം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...

കേരളത്തിലെ അൽഫലാഹിലേക്ക് റിക്രൂട്ട്മെന്റ്..!SIT-ചാവേർ കോട്ടയിൽ 42 ബോംബർ വീഡിയോ Dr-മാരുടെ ലോക്കർ ഇടിച്ച് നിരത്തി

  തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു... പ്രതികൾക്കായി അന്വേഷണം ഊർജ്ജിതത്തിൽ, ആക്രമണങ്ങളിൽ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടന്ന് സൂചന

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തോല്‍പ്പിച്ചത് സിപിഎം സൈബര്‍ ഗ്രൂപ്പുകളാണെന്ന് എംവി ജയരാജന്‍ പറഞ്ഞ് നാവ് വായിലേക്ക് ഇട്ടില്ല തൊട്ടുപിന്നാലെ നേതാക്കളുടെയെല്ലാം അണ്ണാക്കിലെ പിരിവെട്ടിച്ച് പോരാളി ഷാജി കളത്തില്‍. തോറ്റത് നിങ്ങളുടെ കൈയ്യിലിരുപ്പ് കൊണ്ടാണെന്ന് പച്ചയ്ക്ക് പറഞ്ഞ് പോരാളി ഷാജി.അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടത് ?? ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ല. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ്. കേരളം കടം കയറി മുടിഞ്ഞതും, ആരോപണങ്ങളും ജനം ചര്‍ച്ച ചെയ്യുമ്പോള്‍. ഭരണ തുടര്‍ച്ചയുടെ ഓബ്രോ വിളികളില്‍ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സേര്‍... ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയത്. പോരാളി ഷാജി സകലതും വെട്ടിത്തുറന്ന് പറഞ്ഞതോടെ അടിയേറ്റ് സിപിഎം നേതൃത്വം. പാര്‍ട്ടി ഗ്രൂപ്പുകള്‍ പോലും എതിരാണല്ലോ സഖാക്കളെ. തുടങ്ങിയിട്ടേ ഉള്ളു വഴിനീളെ തല്ല് വാങ്ങും നേതാക്കള്‍. അതിനുള്ള വഴിയാണ് പോരാളി ഷാജി വെട്ടിയിരിക്കുന്നത്. പോരാളി കത്തിക്കയറി ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്.


ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്ക്....
ബംഗാളിലെ ഭരണ തുടര്‍ച്ച ആസ്വദിച്ച് മണിമാളികളില്‍ സുഖവസിച്ച ഒരു കൂട്ടം നേതാക്കളുടെ ആ പഴയ കഥകളൊക്കെ ഇന്റര്‍നെറ്റില്‍ ഇന്നും ലഭ്യമാണ്. ഇംഗ്ലിഷ് അറിയാവുന്ന സഖാക്കള്‍ പഴയ സഖാക്കള്‍ക്ക് ഒന്ന് മൊഴിമാറ്റം നടത്തി നല്‍കണം. പഴയ കണ്‍സള്‍ട്ടന്‍സി കഥകളൊക്കെ അറിയുന്നത് നല്ലത ??

തോല്‍വിയുടെ കാരണങ്ങളില്‍ ചിലത് ഇവയാണ് അതിന്റ കാരണക്കാരും നിങ്ങളാണ്...
?? 6 മാസം പെന്‍ഷന്‍ മുടങ്ങി അത് കൊടുക്കാനായില്ല. പെന്‍ഷന്‍ നല്‍കാന്‍ ഇന്ധനവിലയില്‍ ഏര്‍പെടുത്തിയ സെസ് എവിടെ..? പെന്‍ഷന്‍ ജനങ്ങളുടെ അവകാശമാണെന്ന് തുടര്‍ ഭരണത്തിന് വേണ്ടി പറഞ്ഞു, പിന്നെയത് കോടതിയില്‍ മാറ്റി പറഞ്ഞു. ഇത് ജനം വിലയിരുത്തും തിരിച്ചടിയാകുമെന്ന് മനസിലാക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ലാതായോ..?
??വില കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈകോയില്‍ സാധനങ്ങള്‍ ഉണ്ടോ..? ഇല്ല. ആരെങ്കിലും വില കുറച്ചു നല്‍കാന്‍ ഉണ്ടെങ്കിലെ വില കുറയു എന്ന ബേസിക് തിയറി പോലും മറന്ന് കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളി വീട്ടു.
? പെന്‍ഷന്‍ വാങ്ങുന്നവനും, സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവനുമാണ് നമ്മുടെ വോട്ടേഴ്‌സ് എന്ന് എന്ത് കൊണ്ട് നിങ്ങള്‍ക്ക് മനസിലായില്ല..? ഉത്തരം പറയണം.
?? ഭരണം ലഭിച്ചത് മുതല്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തേണ്ട കെട്ടിട പെര്‍മ്മിറ്റ് ഫീസ് കുത്തനെ കൂട്ടി സാധാരണക്കാരുടെ വീട് പണി പോലും തടസപ്പെടുത്തി. അത് വഴി നിര്‍മാണ മേഖല തകര്‍ന്ന് നിര്‍മാണ തൊഴിലാളികള്‍ക്ക് പണിയില്ലാതായി. ആര അതിന് ഉത്തരവാദി..? നിര്‍മാണ മേഖല തകര്‍ന്നാല്‍ എല്ലാം തകരും..

?? PSC റാങ്ക് പട്ടികയിലുള്‍പ്പെട്ട SFIക്കാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് 60 ദിവസം സമരം നടത്തിയപ്പോള്‍ പതിനായിരക്കണിന് യുവാക്കളാണ് പിന്തുണ അറിയിച്ച് എത്തിയത്. ആ സമരത്തോട് CPIM സ്വീകരിച്ച സമീപനം എന്ത..? അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പരിഹസിച്ചു വിടുകയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ചെയ്തത്. DYFI നേതാവ് വസീഫ് അവരോട് പറഞ്ഞത് എന്ത..? ഒഴിവ് ഉണ്ടായിട്ടും 11000 വിദ്യാര്‍ഥികളില്‍ കുറച്ചു പേര്‍ക്കെങ്കിലും നിയമനം നല്‍കി ആ പ്രശ്‌നം തീര്‍ക്കാമായിരുന്നു. എന്നിട്ട് തീര്‍ത്തോ.? കേവലം ഒരു വര്‍ഷം കാലാവധിയുള്ള റാങ്ക് ലിറ്റ് വൈകി പ്രസിദ്ധീകരിക്കുയും, മികച്ച മാര്‍ക്കുള്ള വിദ്യാര്‍ഥികളെ വര്‍ഷങ്ങള്‍ ആശ നല്‍കി പറ്റിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് ഞങ്ങളാണ് ഏറ്റവും കൂടുതല്‍ നിയമനം നടത്തിയതെന്ന ക്യാപ്‌സ്യൂളുമായി ദേശാഭിമാനില്‍ രണ്ട് കോളം വാര്‍ത്ത നല്‍കിയാലൊന്നും യുവാക്കാള്‍ വോട്ട് തരില്ല എന്ന് മനസിലാക്കാന്‍ ആയില്ല..?

?? നവകേരള സദസിന്റെ ഘട്ടത്തിലുണ്ടായ പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിയും, സമരക്കാരെ കായികമായി നേരിട്ട DYFI യെ രക്ഷാപ്രവര്‍ത്തകരാക്കി അവതരിപ്പിച്ചതും ജനങ്ങള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. സെക്യൂരിറ്റി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും തെരുവിലിറങ്ങി തല്ലിയതും സര്‍ക്കാരിനെതിരേയുള്ള ജനവികാരമായി മാറുമെന്ന് എന്ത് കൊണ്ട് നിങ്ങള്‍ക്ക് മനസിലാക്കാന്‍ ആയില്ല CPIM ബുദ്ധി ജീവികളെ...?
?? ജനത്തിന്റെ പരാതി പരിഹരിക്കാനെന്ന പേരും പറഞ്ഞ് പൗരപ്രമുഖര്‍ക്ക് 5 സ്റ്റാര്‍ ഭക്ഷണവും നല്‍കി, ബെന്‍സ് ബസില്‍ ജനത്തെ പൂശ്ചിച്ച് അവരെ കാണാതെ മന്ത്രിമാര്‍ നടത്തിയ 'നവകേരള യാത്ര' തിരിച്ചടി ഉണ്ടാക്കുമെന്ന് ഏത് ബുദ്ധി കുറഞ്ഞ ആള്‍ക്കും മനസിലാക്കാം. എന്ത് കൊണ്ട് നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ ആയില്ല..? ഇത്ര ബുദ്ധി ശൂന്യര്‍ ആണോ സിപിഎംല്‍..?

?? കര്‍ഷകര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്‍കാത്തത്തും, കാട്ടുമ്യഗങ്ങള്‍ കര്‍ഷകന്റെ വിളകള്‍ നശിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായതും എന്ത് കൊണ്ടാണ്..? മലയോര മേഖലകളില്‍ ഇത് തിരിച്ചടി ഉണ്ടാക്കുമെന്ന് മനസിലാക്കാന്‍ എന്ത് കൊണ്ട് നിങ്ങള്‍ക്ക് സാധിച്ചില്ല..??? കേരളത്തില്‍ ക്യഷി ഇല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് സാധനങ്ങള്‍ വരുമെന്നും, വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളോട് മീന്‍ വിറ്റോ പോലുള്ള പരാമര്‍ശങ്ങള്‍ ഒരു മന്ത്രി നടത്തിയപ്പോള്‍ സിപിഎം എന്തുകൊണ്ട് തള്ളി പറഞ്ഞില്ല...?? സമ്മേളനം, സ്മാരക പണി, നവകേരള യാത്ര, ഇലക്ഷന്‍ പിരിവ് അത് ഇത് എന്നും പറഞ്ഞു തൊട്ടതിനും പിടിച്ചതിനുമെല്ലാം വ്യാപാരികളില്‍ നിന്നും ജനത്തില്‍ നിന്നും ഫണ്ട് പിരിക്കാന്‍ ലോക്കല്‍ നേതാക്കള്‍ ഇറങ്ങുന്ന രീതി ജനത്തിന് ഇഷ്ടമല്ല. ഇത്തരം പരിപാടികള്‍ ഇനിയെങ്കിലും നിര്‍ത്തണം..? നിങ്ങള് സമ്മേളനം നടത്തുന്നതിന് സാധാര മനുഷ്യര്‍ എന്തിന് പിരിവ് നല്‍കണം..?

?? പ്രദേശിക തലത്തിലും സംസ്ഥാന തലത്തിലുമുള്ള നേതാക്കളുടെ മസിലുപിടുത്തം, ധാര്‍ഷ്ട്യം, പ്രത്യേക യേക്ഷന്‍ ഒന്നും ജനത്തിന് ഇഷ്ടമല്ല, ജനത്തെ മൈന്റ് ചെയ്താല്‍ മാത്രമേ ജനം മൈന്റ് ചെയ്യു എന്ന് നേതാക്കള്‍ ഓര്‍ക്കണം. ?? ജനങ്ങളുമായി ഇടപെടാന്‍ മടിയും മിണ്ടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കണം. ഇവരുടെ ഇത്തരം സമീപനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് ജനത്തെ അകറ്റും ?? ജനത്തിനും, അണികള്‍ക്കും ഇഷ്ടമുള്ള നേതാക്കളെ ഗ്രൂപ്പിസം കളിച്ച് നാട് കടത്തുന്ന രീതി ഇനിയെങ്കിലും നിര്‍ത്തണം. അതിന്റെ ആഘാതം എത്ര വലുതായിരിക്കുമെന്ന് പാര്‍ട്ടി കോട്ടകള്‍ പോലും തെളിയിച്ചു.
?? കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ നടത്തിയത് വഴി ജനങ്ങളുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കി. സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ അത് ബാധിച്ചു.

സംസ്ഥാനത്ത് സംരംഭങ്ങള്‍ കൊണ്ട് വരുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. കേരളം എന്ന് കേട്ടാല്‍ സംരംഭകര്‍ കണ്ടം വഴി ഓടുന്ന അവസ്ഥയാണ് ഇന്നും.
?? കാലത്തിന് ഒത്ത മാറ്റം കൊണ്ട് വരാന്‍ വൈകിയത് മൂലം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവാര തകര്‍ച്ച ഉണ്ടായി. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പരീക്ഷകളില്‍ സര്‍ക്കാര്‍ സ്‌കുളില്‍ പഠിക്കുന്ന എത്ര വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നുണ്ട്..? കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ഥിക്ക് തെറ്റ് കൂടാതെ രണ്ട് പാരഗ്രാഫ് ഇംഗ്ലീഷില്‍ എഴുതാനാറിയാമോ..? പ്രസംഗിക്കാന്‍ അറിയാമോ..?

ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ശമ്പളത്തില്‍ ജോലി പോലും കേരളത്തില്‍ കിട്ടാനില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും പോയി ജോലി ചെയ്യേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്. അതിനൊരു മാറ്റമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചോ..? ഇത്തരം കാരയങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ ഇടത് ഉണ്ടെങ്കിലെ ഇന്ത്യയൊള്ളു എന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല. അതോടൊപ്പം കേരളത്തിലെ 80 ശതമാനം ജനങ്ങളും കൈരളിയും ദേശാഭിമാനിയുമല്ല കാണുന്നതെന്നും നേതാക്കള്‍ തിരിച്ചറിയണം?

NB: സിപിഎമ്മിനെ വിമര്‍ശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ശൈലി എന്നത് പോരാളി ഷാജി പേജിന്റെ ശൈലിയല്ല. ഇത്തരം സൈബര്‍ അക്രമം നടത്തുന്നത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട മുഖമുള്ള ഒരുവിഭാഗം അണികളാണ്. ഇവര്‍ നിര്‍മിച്ച സീക്രട്ട് ഗ്രൂപ്പുകള്‍ പാര്‍ട്ടി പരിശോധിക്കുകയും ഈ ക്രിമിനല്‍ മനോരോഗികളെ നിയന്ത്രിക്കുകയും ചെയ്യണം. ഞങ്ങള്‍ മാന്യമായ രീതിയില്‍ മാത്രമെ പ്രതികരിക്കാറൊള്ളു. പോരാളി ഷാജിയുടെ ലോഗോ ദുരുപയോഗം ചെയ്ത് വരുന്ന വ്യാജ പോസ്റ്റുകള്‍ക്കോ വ്യാജ പോരാളി ഷാജി പേജോകളില്‍ വരുന്ന പോസ്റ്റുകള്‍ക്കോ ഞങ്ങള്‍ ഉത്തരവാദികളല്ല. ഇത് മറുപടി അല്ല ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍
ഇടത് അനുകൂലി ആണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഞങ്ങള് ആരുടേയും പൈസ വാങ്ങിയിട്ടുമില്ല വാങ്ങുകയുമില്ല (പൈസ വാങ്ങി കുനിഞ്ഞ് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് ബിനാമി ബിസിനസുമില്ലന്നെ)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വിലയിൽ വർദ്ധനവ്..  (6 minutes ago)

കാറിൽ മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു  (14 minutes ago)

യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...  (27 minutes ago)

56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ...  (38 minutes ago)

കേരളത്തിലെ അൽഫലാഹിലേക്ക് റിക്രൂട്ട്മെന്റ്..!SIT-ചാവേർ കോട്ടയിൽ 42 ബോംബർ വീഡിയോ Dr-മാരുടെ ലോക്കർ ഇടിച്ച് നിരത്തി  (41 minutes ago)

ആക്രമണങ്ങളിൽ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടന്നാണ് സൂചന...  (51 minutes ago)

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (1 hour ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (2 hours ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (2 hours ago)

നിർണായക പങ്കുവഹിച്ചു  (2 hours ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (2 hours ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (2 hours ago)

കശ്മീർ പോലീസിന്റെ ഏജൻസി  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends