സുരേഷ് ഗോപി ദൈവം ചാനലുകാരുടെ യൂ ടേണടി;റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൊലിക്കട്ടി അപാരം,കുത്തിത്തിരുപ്പും കൊണ്ട് ചെന്ന മീഡിയ വണ്ണിന് ഭേഷാ കിട്ടി,സുരേഷ് ഗോപി ചെയ്ത നന്മയുടെ കഥകള്‍ വാതോരാതെ പാടി പുകഴ്ത്തി സോപ്പിടാനിറങ്ങി മുഖ്യധാരാ മാധ്യമങ്ങള്‍, ഉളുപ്പുണ്ടോടേ തൂക്കി താഴെയടിച്ച് അണികള്‍

ചക്കരയില്‍ ഈച്ച പൊതിയുന്ന പോലെ സുരേഷ് ഗോപിയെ പൊതിയുകയാണിപ്പോള്‍ മാധ്യമങ്ങള്‍. സംഘി, ചാണക സംഘി എന്നൊക്കെ പരിഹസിച്ചിരുന്നവര്‍ മൂപ്പര്‍ക്ക് പിന്നാലെ ഓടുകയാണ്. തൃശൂര്‍ സുരേഷ് ഗോപി എടുക്കുമെന്ന് കരുതിയില്ല കേന്ദ്ര സഹമന്ത്രിയാകുമെന്നും കരുതിയില്ല. ഇനിയിപ്പോള്‍ കുറച്ച് ഒട്ടിനിന്നാലേ കാര്യങ്ങള്‍ നടക്കൂ. ഞൊടിയിടയില്‍ മാധ്യമങ്ഹല്‍ യൂ ടേണടിച്ചത് കണ്ട് മൂക്കത്ത് വിരല്‍ വെക്കുകയാണ് മലയാളി. ഇത് സുരേഷ് ഗോപി പൊരുതി നേടിയ വിജയം,തൃശൂര്‍ ഞങ്ങളിങ്ങെടുത്തു,അര്‍ഹിച്ച വിജയം ഇങ്ങനെ ചാനലുകാരുടെ യൂട്ടേണടി. തൃശൂരെഠുക്കാന്‍ ഇമ്മിണി പുളിക്കുമെന്ന് മുന്‍പ് പറഞ്ഞ മാധ്യമങ്ങളാണ് തൃശൂര്‍ പുഷ്പം പോലെ എടുത്തെന്ന് പിന്നീട് പടച്ച് വിട്ടത്. അങ്ങനെ മാധ്യമങ്ങളുടെ യൂട്ടേണടികളെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ പല ചര്‍ച്ചകളാണ് നടക്കുന്നത്. അതില്‍ റിപ്പോര്‍ട്ടറിനിട്ട് നല്ല ഒന്നാന്തരം ഒരു കൊട്ട് കിട്ടിയിട്ടുണ്ട്. അതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മുന്‍പ് സുരേഷ് ഗോപി ചാണക സംഘി ഇപ്പോള്‍ അദ്ദേഹം ദൈവമാണത്രെ. സുരേഷ് ഗോപി ചെയ്ത നന്മയുടെ കഥകള്‍ വാതോരാതെ പറയുകയാണ് ചാനലുകാര്‍. ഇതില്‍ കോമഡി സുരേഷ് ഗോപി തൃശൂര്‍ സ്ഥാനാര്‍ത്ഥി ആയപ്പോള്‍ ഒരു ചാനലുകാരും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പറഞ്ഞില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇവരാരും മിണ്ടിയില്ല. വോട്ടെടുപ്പ് കഴിഞ്ഞും അവരാരും മിണ്ടിയില്ല. വിജയിച്ച് കേന്ദ്ര മന്ത്രി ആയിക്കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപി നന്മക്കഥകള്‍ പാടുകയാണ് ഈ ചാനലുകാര്‍. അതിന് ഒറ്റ ലക്ഷ്യമേയുള്ളു ഇനി സുരേഷ് ഗോപിയെക്കൊണ്ട് ആവശ്യങ്ങള്‍ ഉണ്ട് അത് തന്നെ കാരണം.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംപി ആന്റോ അഗസ്റ്റിന്‍ ഇതുപോലൊരു കഥ പറഞ്ഞു പക്ഷെ മൂപ്പര്‍ എയറിലാണ്. എന്റെ ജീവന്‍ രക്ഷിച്ചത് സുരേഷ് ഗോപിയാണെന്ന് ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്. അല്ലെ അപ്പോള്‍ ഇത്രകാലം താങ്കള്‍ എവിടെ ആയിരുന്നു എന്തേ സുരേഷ് ഗോപിക്ക് വേണ്ടി സംസാരിച്ചില്ലയെന്ന് ചോദ്യം വരുന്നു. ഈ ചാനലില്‍ സുരേഷ് ഗോപിയുടെ തോല്‍വിക്ക് വേണ്ടി നിരന്തരം വാര്‍ത്ത കൊടുത്തിരുന്ന ടീംസ് ഉണ്ട്. അരുണും നികേഷും സ്മൃതി പരുത്തിക്കാടുമൊക്കെ സുരേഷ് ഗോപിയെ അങ്ങേയറ്റം ആക്ഷേപിക്കുമ്പോഴൊക്കെ വായുംപൂട്ടിക്കെട്ടി മിണ്ടാതിരുന്നു ഇദ്ദേഹം. സുരേഷ് ഗോപി ജയിച്ചപ്പോള്‍ ഏറെ വികാരഭരിതനായി ഇദ്ദേഹം പ്രതികരിച്ചത്. തനിക്ക് അസുഖം വന്നുവെന്നും പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവെന്നും കിംസ് ആശുപത്രിയില്‍ നിന്ന് വെല്ലൂരിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു. ഹെലികോപ്ടറിലാണ് കൊണ്ടുപയത് എന്നാല്‍ അവിടെ എത്തുമ്പോള്‍ ഹെലികോപ്ടറിന് ഇറങ്ങാന്‍ അനുമതി കിട്ടുന്നില്ല. പലരുടേയും സഹായം തേടി എന്നിട്ടും നടന്നില്ല. കാരണം തമിഴ്‌നാട് ഗവര്‍ണര്‍ വെലല്ൂരിലേക്ക് വരുന്നുണ്ട് അതുകൊണ്ട് അനുമതി കിട്ടില്ല. ഒടുവില്‍ സുരേഷ് ഗോപിയെ വിളിക്കുന്നു ഉടന്‍ തന്നെ അദ്ദേഹം വേണ്ടകാര്യങ്ങള്‍ ചെയ്ത് തന്നു. ഗവര്‍ണറുടെ വരവ് വൈകിപ്പിച്ച് കൊണ്ട് ഇദ്ദേഹത്തെ കൊണ്ടുപോയ ഹെലികോപ്ടറിന് ഇറങ്ങാന്‍ അനുമതി കിട്ടുന്നു. തന്റെ ജീവന്‍ രക്ഷിച്ചത് അദ്ദേഹമാണെന്നാണ് ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്.
അപ്പോള്‍ ചോദ്യം ഇതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് റിപ്പോര്‍ട്ടര്‍ ചാനലിലിരുന്ന് എന്തുകൊണ്ട് ജീവന്‍ രക്ഷിച്ചത് സുരേഷ് ഗോപി ആണെന്ന് പറഞ്ഞില്ല. നികേഷും അരുണുമൊക്കെ സുരേഷ് ഗോപിയെ കടന്നാക്രമിക്കുമ്പോള്‍ എന്തുകൊണ്ട് ഒരുവാക്ക് സംസാരിച്ചില്ല. എല്ലാം കഴിഞ്ഞ് ജയിച്ച് സഹമന്ത്രി ആയിക്കഴിഞ്ഞപ്പോഴാണഅ ആന്റോ അഗസ്റ്റിന് ജീവന്‍ രക്ഷിച്ചത് സുരേഷ് ഗോപി ആണെന്ന് ഓര്‍മ്മ വന്നത്. അതിന് ചില കാര്യങ്ങള്‍ ഉണ്ട്. സുരേഷ് ഗോപിയേയും കേന്ദ്ര സര്‍ക്കാരിനേയും സോപ്പിട്ടേ മതിയാകൂ. മുട്ടില്‍ മരം മുറി കേസില്‍ മാത്രമല്ല അനേകം സാമ്പത്തിക ഇടപാട് കേസുകളില്‍ പ്രതിയാണ് ഈ ചാനല്‍ മുതലാളി. ഇനിയിപ്പോള്‍ സുരേഷ് ഗോപി ചരിതം ഇറക്കും ഇവരൊക്കെ. റിപ്പോര്‍ട്ടര്‍ മാത്രമല്ല മാതൃഭൂമിയും ഏഷ്യാനെറ്റും മനോരമയും എല്ലാവരും യൂടേണ്‍ അടിച്ചിട്ടുണ്ട്. സുരേഷ് ഗോപി മാസ്സാണ് ക്ലാസ്സാണെന്നൊക്കെ ആക്കിയിട്ടുണ്ട്.
പക്ഷെ തുടക്കം മുതല്‍ ഇപ്പോഴും സുരേഷ് ഗോപിയെ ചെറയുന്നത് മീഡിയ വണ്‍ മാത്രമാണ്. അവര്‍ യൂട്ടേണടിച്ചിട്ടില്ല ആശ്വാസം നിലപാടുള്ള ഒരു ചാനലെങ്കിലും ഉണ്ടല്ലോ. പക്ഷെ സുരേഷ് ഗോപിയെ എപ്പോഴും കടന്നാക്രമിക്കുന്നത് മീഡിയ വണ്‍ ആണ്. സഹമന്ത്രി സ്ഥാനം കിട്ടി കഴിഞ്ഞെത്തിയ സുരേഷ് ഗോപിയോട് കുത്തിത്തിരുപ്പ് ചോദ്യം ചോദിച്ചതിന് മീഡിയ വണ്ണിനെ തൂക്കി താഴെയടിച്ചിരുന്നു സുരേഷ് ഗോപി. അതിന്റെ വീഡിയോ വൈറലാണ്. സഹമന്ത്രി സ്ഥാനത്തില്‍ തൃപ്തനാണോ എന്നായിരുന്നു മീഡിയ വണ്‍ ചോദിച്ചത്. ചാനലിന്റെ ആക്കി ചോദ്യത്തിന് അതേ നാണയത്തില്‍ മറുപടി കൊടുത്തു.
സംഘിയെന്ന് വിളിച്ച് കളിയാക്കി ചിരിച്ച ചാനലുകാരെക്കൊണ്ട് കേന്ദ്രമന്ത്രിയെന്ന് വിളിപ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പലപ്പോഴും അദ്ദേഹത്തിന്റെ ചില നിലപാടുകളോട് യോജിക്കാന്‍ കഴിയാറില്ല. എങ്കിലും അദ്ദേഹം പൊരുതി നേടിയെടുത്ത വിജയമാണിത്. കേരള ബിജെപി നേതൃത്വത്തിലെ ഒരു പക്ഷം കാലുവാരാന്‍ നോക്കിയിട്ടും തൃശൂരുകാരുടെ ഉള്ളിലേക് ഇറങ്ങിച്ചെന്ന് നേടിയ വിജയം. അതിനപ്പുറം സുരേഷ് ഗോപിയും കുടുംബവും ഒരുപാട് വേട്ടയാലുകള്‍ നേരിട്ടു. അദ്ദേഹത്തിന്‍രെ രാഷ്ട്രീയത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ടു. എല്ലാവര്‍ക്കും നലല ഒന്നാന്തരം മറുപടി ഇപ്പോള്‍ കൊടുത്തു
https://www.facebook.com/Malayalivartha