ലോക കേരള സഭ പിരിവുയന്ത്രം: ചെറിയാൻ ഫിലിപ്പ്...
ഭൂലോക തട്ടിപ്പായി മാറിയ ലോക കേരള സഭ സി.പി.എം- ന്റെ പിരിവു യന്ത്രമാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലോക കേരള സഭാംഗങ്ങളെ ഉപയോഗിച്ചാണ് സി.പി.എം വിദേശ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ പണം സമാഹരിച്ചത്. സി.പി.എം ആഭിമുഖ്യമുള്ള വിദേശത്തെ കടലാസു സംഘടകളുടെ പ്രതിനിധികളോ സി.പി.എം പ്രാക് ഷൻ നോമിനികളോ ആണ് സഭാംഗങ്ങളിൽ അധികവും.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്ക് ദക്ഷിണ നൽകിയാണ് ചില പ്രാഞ്ചിയേട്ടൻമാർ സഭാംഗത്വം നേടിയിട്ടുള്ളത്. ലോക കേരള സഭ ഒരു മച്ചി പശുവാണ്. നടന്ന മൂന്നു സഭകളുടെയും തീരുമാനങ്ങളോ നിർദ്ദേശങ്ങളോ നടപ്പാക്കിയിട്ടില്ല. പ്രോഗ്രസ് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കേരള വികസനത്തിനോ, വിദേശ നിക്ഷേപ സമാഹരണത്തിനോ, പ്രവാസ പ്രശ്ന പരിഹാരത്തിനോ ലോക കേരള സഭ ഒരു സംഭാവനയും ചെയ്തിട്ടില്ല. ഖജനാവിലെ കോടികൾ ധൂർത്തടിച്ചുള്ള പ്രസംഗ മത്സരവും മൃഷ്ടാന്ന ഭോജനവും കലാപ്രകടനവുമാണ് ലോക കേരള സഭയുടെ സ്ഥിരം കാര്യപരിപാടി.
https://www.facebook.com/Malayalivartha