Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ലിജീഷിനെ പോലീസ് തൂക്കിയതും മക്കളും ഭാര്യയും നാടുവിട്ടു..!തെളിവെടുപ്പിന് വരുമ്പോൾ ചൂലിനടിച്ച് പുറത്താക്കും

03 DECEMBER 2024 04:13 PM IST
മലയാളി വാര്‍ത്ത

 

വളപട്ടണത്തെ അരിവ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ ആള്‍ ലിജീഷാണ് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. അഷറഫിന്റെ വീടിനോട് ചേര്‍ന്നാണ് ലിജീഷിന്റെ വീട്. നാട്ടില്‍ സാധുവായ ഇയാളുടെ മോഷണ വിവരം അറിഞ്ഞ് സ്വന്തം വീട്ടുകാരും ഞെട്ടലിലാണ്. കുടുംബത്തിന് ആഘാതം താങ്ങാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം വീട്ടുകാര്‍ക്ക് പോലും സംശയത്തിന് ഇടനല്‍കാത്ത വിധത്തിലായിരുന്നു ഇയാളുടെ ഇടപെടലുകള്‍.

അഷ്റഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയശേഷം അയല്‍ക്കാരനായ ലിജേഷ് പണവും സ്വര്‍ണവും കൊണ്ടുപോയത് അരിച്ചാക്കിലും സഞ്ചിയിലുമായാണ്. കവര്‍ച്ചയ്ക്കുശേഷം രണ്ട് വെള്ളസഞ്ചികളിലും ഒരു പ്ലാസ്റ്റിക് അരിച്ചാക്കിലുമായിട്ടാണ് പണവും സ്വര്‍ണവും 30 മീറ്റര്‍ പുറകിലുള്ള വീട്ടിലേക്ക് ലിജീഷ് കൊണ്ടുപോയത്. ഒരു സഞ്ചിയില്‍ ആഭരണങ്ങളും മറ്റൊരു സഞ്ചിയിലും ചാക്കിലുമായി പണവും നിറച്ച് തലച്ചുമടായിട്ടാണ് വീട്ടിലെത്തിച്ചത്.

 

 

ഭാര്യയും മക്കളും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇരുമ്പുകട്ടിലിന്റെ അടിഭാഗത്ത് ഇരുമ്പ് പട്ടകളും ഷീറ്റും കൊണ്ടുണ്ടാക്കിയ രഹസ്യ അറയിലേക്ക് അവ അടുക്കിവെച്ചു. വര്‍ഷങ്ങള്‍ക്കുമുന്നേ ഇത്തരത്തിലുള്ള ഇരുമ്പറ ഉണ്ടാക്കിയതായും അറയെക്കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്നും ലിജീഷ് പറഞ്ഞു. ആ കട്ടിലിലാണ് ലിജീഷ് കിടന്നുറങ്ങാറ്. ജോലി സംബന്ധമായ ഉപകരണങ്ങളും മറ്റുമാണ് മുറി നിറയെ ഉണ്ടായിരുന്നത്.

കവര്‍ച്ച നടന്നതിന്റെ തൊട്ടടുത്തദിവസം രാവിലെ മോഷണം നടത്തിയ ദിവസം ഉപയോഗിച്ച ടീഷര്‍ട്ടും മുഖാവരണവും വീടിന്റെ മുകളിലെ നിലയിലെ മുറിയില്‍ കൂട്ടിയിട്ട് കത്തിച്ചതായാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ലിജീഷ് അലമാരയും ലോക്കറും നിര്‍മിച്ചുനല്‍കാറുണ്ട്. വെല്‍ഡിങ് അറിയുന്നതുകൊണ്ട് ജനല്‍ക്കമ്പികള്‍ അഴിച്ചെടുക്കാന്‍ പെട്ടെന്ന് സാധിച്ചു. ലോക്കറിന്റെ താക്കോല്‍ സമീപത്തുനിന്ന് ലഭിച്ചെന്നും അന്വേഷണ സംഘത്തോട് പ്രതി പറഞ്ഞു.

ഇയാള്‍ മോഷണത്തിന് ഇറങ്ങിയപ്പോള്‍ വീട്ടുകാരോട് എന്താണ് പറഞ്ഞതെന്നാണ് ഇനി അറിയേണ്ടത്. അതേസമയം വീട്ടുകാരെല്ലാം ഞെട്ടുലിലാണ്. അതേസമയം പണവും ആഭരണങ്ങളും കണ്ടെടുക്കാന്‍ ലിജീഷിന്റെ വീട്ടില്‍ പോലീസ് എത്തുന്നത് ഞായറാഴ്ച രാത്രി 10.10-ന്. അറസ്റ്റുവിവരംകേട്ട് ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞ് ലിജീഷിന്റെ ഭാര്യ വാവിട്ടു കരഞ്ഞു. അമ്മയ്ക്കും കരച്ചിലടക്കാനായില്ല. ലിജീഷിന്റെ രണ്ടുമക്കള്‍ ഒന്നുമറിയാതെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 minutes ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (6 minutes ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (41 minutes ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (44 minutes ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (2 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (2 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (3 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (3 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (3 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (3 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (4 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (5 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (5 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (5 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (6 hours ago)

Malayali Vartha Recommends