Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണൂരിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടു

10 JANUARY 2025 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും

കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു

അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടു. ഹൈക്കോടതിയില്‍നിന്നു ഇന്ന് ജാമ്യം ലഭിക്കുമെന്ന് ഉച്ചവരെ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും രണ്ടരയോടെ ബോബി നിരാശനായി. ബന്ധുക്കളുടെയും അഭിഭാഷകരുടെയും സന്ദര്‍ശനവും ജയിലിലെ ചിട്ടവട്ടങ്ങളുമായി ബോബി ശാന്തനായിരുന്നു എന്നാണു ജയില്‍ വൃത്തങ്ങള്‍ പറഞ്ഞത്. ബോബിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു പരിഗണിക്കാന്‍ മാറ്റി.

വെള്ളിയാഴ്ച വൈകിട്ട് ഏഴേകാലോടെയാണു ബോബിയെ കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ചത്. രാവിലെ മറ്റു തടവുകാര്‍ക്കൊപ്പം പുറത്തു വന്ന ബോബിയെ ജയില്‍ മെഡിക്കല്‍ ഓഫിസര്‍ പരിശോധിച്ചു. ശേഷം പ്രഭാതഭക്ഷണം. പുതിയ വസ്ത്രങ്ങളുമായി ബന്ധുക്കള്‍ എത്തി, ഒപ്പം അഭിഭാഷകരും. ഇവര്‍ക്കൊപ്പം സമയം ചെലവിട്ടതായിരുന്നു പ്രധാന പരിപാടി.

ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ ജയില്‍ അധികൃതര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയുള്ളൂ. 'ബോചെ ഫാന്‍സു'കാര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു. വെള്ളിയാഴ്ച ആയതിനാല്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു ജയിലില്‍. മറ്റു തടവുകാര്‍ക്കൊപ്പം ചോറും സാമ്പാറും തോരനും കൂട്ടി ഉച്ചഭക്ഷണം. വൈകിട്ട് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും.

ഉച്ചയോടെയാണു ബോബിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം കോടതി ചേര്‍ന്നപ്പോള്‍ ജാമ്യഹര്‍ജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അടിയന്തര പ്രാധാന്യം എന്താണ് എന്നാണു കോടതി ചോദിച്ചത്. ഒട്ടേറെ ഹര്‍ജികള്‍ പരിഗണിക്കാനുണ്ടെന്നും ക്രമമനുസരിച്ച് പരിഗണിക്കാമെന്നും വ്യക്തമാക്കി ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച പരിഗണിച്ചു കൂടെ എന്ന് അഭിഭാഷകന്‍ ആരാഞ്ഞെങ്കിലും പ്രത്യേക ഇളവൊന്നും സാധ്യമല്ലെന്നു വ്യക്തമാക്കി കോടതി നിരസിച്ചു. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ചു സൂക്ഷിക്കേണ്ടേ എന്നും കോടതി ഇതിനിടയില്‍ വാക്കാല്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യം ഇനി ആവര്‍ത്തിക്കില്ല എന്ന് അഭിഭാഷകന്‍ അറിയിച്ചു.

നടി ഹണി റോസ് നല്‍കിയ പരാതിക്കു പിന്നാലെ ചൊവ്വാഴ്ച വൈകിട്ടു വയനാട്ടിലെത്തിയ എറണാകുളം സെന്‍ട്രല്‍ പൊലീസ് സംഘം പിറ്റേന്നു രാവിലെ ഏഴരയോടെ ബോബിയെ കസ്റ്റഡിയിലെടുത്തു കൊച്ചിയിലേക്കു കൊണ്ടുവരികയായിരുന്നു. വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം ലഭിക്കും എന്നായിരുന്നു ബോബിയുടെയും അഭിഭാഷകരുടയും പ്രതീക്ഷ. എന്നാല്‍ ബോബി ലൈംഗികാധിക്ഷേപം നടത്തിയെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അങ്ങനെയാണു ലൈംഗികാധിക്ഷേപ കേസില്‍ പ്രതിയായി വെള്ളിയാഴ്ച വൈകിട്ട് ബോബി കാക്കനാട് ജില്ലാ ജയിലിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (12 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (27 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (38 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (49 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends