Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നൊഴിവാക്കാന്‍ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു...

25 MARCH 2025 08:14 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നൊഴിവാക്കാന്‍ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. 2021ലെ യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ നിയമന ഭേദഗതി ബില്ലും തള്ളി.

ഈ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് തിരിച്ചയയ്ക്കും. രാഷ്ട്രപതിയുടെ നടപടിയുടെ വിവരങ്ങള്‍ സഹിതം ഗവര്‍ണര്‍ ബില്ലുകള്‍ സര്‍ക്കാരിന് കൈമാറും. ഇതിന്മേല്‍ ഇനി നടപടികള്‍ അസാദ്ധ്യമാണ്.

ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയും തീരുമാനമെടുക്കാതെ തടഞ്ഞുവച്ച രാഷ്ട്രപതിയുടെ നടപടിയും ചോദ്യംചെയ്ത് കേരളം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബഞ്ച് പരിഗണിക്കാനിരിക്കെയാണ് ബില്ലുകള്‍ തള്ളിയത്. ഇതടക്കം നിയമസഭ പാസാക്കിയ ഏഴു ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ലോകായുക്ത ഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അനുമതി നല്‍കിയത്.


നാലു ബില്ലുകള്‍ക്ക് നേരത്തേ അനുമതി നിഷേധിച്ചിട്ടുണ്ടായിരുന്നു.ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി പകരം അക്കാഡമിക് വിദഗ്ദ്ധരെ ചാന്‍സലറാക്കാനുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകള്‍ 2022ലാണ് നിയമസഭ പാസാക്കിയത്. സര്‍വകലാശാലകളുടെ സ്വയംഭരണം തകരുമെന്നും സര്‍ക്കാരിനെ ആശ്രയിക്കുന്ന ചാന്‍സലര്‍മാര്‍ വരുന്നതോടെ സര്‍ക്കാരിന്റെ അതിരുവിട്ട ഇടപെടലുകള്‍ക്ക് സാഹചര്യം ഒരുങ്ങുമെന്നും അന്നത്തെ ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ നിയമനാധികാരം ഗവര്‍ണറില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ബില്ലിലും ഗവര്‍ണര്‍ രാഷ്ട്രപതിയോട് എതിര്‍പ്പറിയിച്ചിരുന്നു. ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ജില്ലാ ജഡ്ജിയില്‍ കുറയാത്ത ജുഡീഷ്യല്‍ ഓഫീസറായിരിക്കണം യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ എന്നാണ് നിലവിലെ ചട്ടമുള്ളത്.

നിയമഭേദഗതി പ്രകാരം നിയമനം സര്‍ക്കാരിന് നടത്താവുന്നതാണ്.ഹൈക്കോടതി ജഡ്ജിയായിരുന്നവര്‍ക്കും ജില്ലാ ജഡ്ജിയില്‍ കുറഞ്ഞ റാങ്കുള്ളവര്‍ക്കും നിയമനം നല്‍കാം. ഹൈക്കോടതിയെ ഒഴിവാക്കിയുള്ള ട്രൈബ്യൂണല്‍ നിയമനം സര്‍വകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള അതിരുവിട്ട ഇടപെടലായി മാറുമെന്നുമുള്ള ഗവര്‍ണറുടെ എതിര്‍പ്പ് അംഗീകരിച്ചാണ് രാഷ്ട്രപതി ബില്‍ തള്ളിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (24 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (29 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (34 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (39 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (43 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (45 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (50 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (56 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends