വാട്സ്ആപ്പില്‍ ഫോട്ടോ ചോദിച്ച് ശല്യം ചെയ്ത ഞരമ്പ് രോഗിക്ക് പണികൊടുത്ത് അവതാരക ശ്രീജ നായര്‍

വാട്സ്ആപ്പില്‍ ഫോട്ടോ ചോദിച്ച് ശല്യം ചെയ്യുന്നയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ടെലിവിഷന്‍ അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീജ നായര്‍. ശല്യക്കാരന്റെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കില്‍ പരസ്യമാക്കിയാണ് ശ്രീജ പണി കൊടുത്തത്. ഈ ഫോൺ നമ്പറുകാരന് അത്യാവശ്യമായി ആരെങ്കിലുമൊക്കെ കുറച്ച് ഫോട്ടോകൾ അയച്ചുകൊടുക്കാമോ? ഏതുതരം ഫോട്ടോകൾ ആണെന്ന് മനസ്സിലായിക്കാണുമല്ലോ എന്നും നമ്പര്‍ പോസ്റ്റ് ചെയ്തതിനൊപ്പം ശ്രീജ ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
രാവിലെ നല്ല തിരക്കിലാണെങ്കിലും വളരെ അത്യാവശ്യമുള്ള ഒരു കാര്യമായതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്‌റ്റ് ഇടുന്നത് .. 919207419340 - ഈ ഫോൺ നമ്പറുകാരന് അത്യാവശ്യമായി ആരെങ്കിലുമൊക്കെ കുറച്ച് ഫോട്ടോകൾ അയച്ചുകൊടുക്കാമോ? ഏതുതരം ഫോട്ടോകൾ ആണെന്ന് മനസ്സിലായിക്കാണുമല്ലോ ( എനിക്ക് സമയം ഇല്ലാഞ്ഞിട്ടാണേ ) രാവിലെ മുതൽ വാട്ട്സാപ്പിൽ വന്ന് ഫോട്ടോയുടെ അത്യാവശ്യം പറയുന്നുണ്ട്. അതും എൻറെ ഫോട്ടോകൾ വേണമെന്നാണ് പറയുന്നത്.അവൻറെ മെസ്സേജ് വായിച്ചപ്പോൾ എനിക്കും തോന്നി അവന് വളരെ അത്യാവശ്യമാണെന്ന്.. എൻറെ ഫോട്ടോകൾ തൽക്കാലം അവൈലബിൾ അല്ലാത്തതുകൊണ്ട് എവിടുന്നേലും കുറച്ചു ഫോട്ടോകൾ സംഘടിപ്പിച്ചു കൊടുക്കാമോ ബ്ലീസ് .. കൊടുക്കുന്നവർക്ക് 101 പുണ്യം കിട്ടും..
https://www.facebook.com/Malayalivartha























