Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

ഇന്ത്യയെ ഇളക്കിമറിച്ചു കൊണ്ടുള്ള ജിയോയുടെ പ്രയാണം തുടങ്ങി

15 AUGUST 2017 11:53 AM IST
മലയാളി വാര്‍ത്ത

ജിയോ ഫോണ്‍ ബുക്കിങ്ങിന് രാജ്യത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു പക്ഷെ എറെ വൈകിയേക്കാം. ജിയോ ഫോണിനായുള്ള ബുക്കിംങ് ഓഗസ്റ്റ് 24നാണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ചില ഓഫ്‌ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ ഫോണിനായുള്ള ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്. 

കേരളത്തില്‍ പക്ഷെ പ്രീബുക്കിംങ് ആഗസ്റ്റ് 24ന് തന്നെയാണ് ആരംഭിക്കുന്നത്. എന്നാല്‍ ചില റീടെയ്ല്‍ ഷോപ്പുകള്‍ ജിയോഫോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവരെ അറിയിക്കുന്നതിനായി ജിയോഫോണ്‍ ആവശ്യമുള്ളവരുടെ ഫോണ്‍ നമ്പര്‍ വാങ്ങുന്നുണ്ട്.

ജിയോഫോണ്‍ ബുക്കിങ്ങിനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. ഒരു ആധാര്‍ കാര്‍ഡില്‍ രാജ്യത്തെല്ലായിടത്തും ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ ഒന്നില്‍ കൂടുതല്‍ റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഒരേ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ വാങ്ങാനുള്ള ശ്രമം ഒരിക്കലും നടക്കില്ല. ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ ഒരു സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറില്‍ ശേഖരിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരു ടോക്കന്‍ നമ്പര്‍ ലഭിക്കും. ഫോണ്‍ വാങ്ങാന്‍ വരുമ്പോള്‍ ഈ ടോക്കന്‍ മാത്രം കാണിച്ചാല്‍ മതി. ഫോണ്‍ നിങ്ങളുടെ കൈയില്‍ സുരക്ഷിതം.

മൂന്ന് വര്‍ഷത്തേക്ക് ജിയോഫോണ്‍ ഉപയോഗിക്കാന്‍ 1500 രൂപ മാത്രമാണ് ഓരോ ഉപഭോക്താവും സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കേണ്ടത്. മൂന്ന് വര്‍ഷത്തിന് ശേഷം ജിയോഫോണ്‍ മടക്കി നല്‍കുമ്പോള്‍ ഈ തുക തിരിച്ച് ലഭിക്കുകയും ചെയ്യും. എന്നാല്‍ ബുക്കിംങ് സമയത്ത് റീടെയ്ല്‍ ഷോപ്പുകളില്‍ ആധാര്‍കാര്‍ഡ് വിവരങ്ങളല്ലാതെ പണമായൊന്നും നല്‍കേണ്ടതില്ല.

ജിയോയുടെ വെബ്‌സൈറ്റ് വഴിയും ജിയോഫോണ്‍ ബുക്ക് ചെയ്യാനാവും. ആഗസ്റ്റ് 24നാണ് വെബ്‌സൈറ്റിലും ബുക്കിംങ് ആരംഭിക്കുക. ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനായി ജിയോ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി വെബ്‌സൈറ്റിലെ 'കീപ് മി പോസ്റ്റഡ്' എന്ന ബട്ടന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ മതി.

ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ ഒന്നിനും നാലിനും ഇടയില്‍ ഫോണ്‍ കൈയില്‍ കിട്ടും. ബുക്കിങ്ങിന്റെ എണ്ണമനുസരിച്ച് തീയ്യതിയിലും മാറ്റമുണ്ടാവാം. എന്തായാലും സെപ്റ്റംബറില്‍ തന്നെ ജിയോഫോണ്‍ ആവശ്യക്കാരുടെ കൈകളിലെത്തി തുടങ്ങും. ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ വില്‍ക്കുവാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (14 minutes ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (1 hour ago)

മഞ്ചേശ്വരത്ത് പിതാവ് 16കാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

അഹമ്മദാബാദ് വിമാനദുരന്തത്തിന് സമാന തകരാര്‍; ലണ്ടന്‍- ബംഗളൂരു വിമാനം സര്‍വീസ് റദ്ദാക്കി  (2 hours ago)

ഓട്ടോയില്‍ നിന്നിറങ്ങി റോഡിലേക്ക് ഓടി മൂന്നുവയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റെയില്‍വേ മന്ത്രി  (2 hours ago)

1500 കോടി രൂപയുടെ സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാം: സോളര്‍ കേസിലൂടെ വിവാദത്തിലായ ബിജു രാധാകൃഷ്ണനെതിരെ പണം തട്ടിപ്പ് കേസ്  (3 hours ago)

എം.എ. നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി  (5 hours ago)

കൊച്ചി ബിനാലയിലെ ജനപങ്കാളിത്തം അതിശയിപ്പിക്കുന്നത്: കേന്ദ്ര ടൂറിസം ഡയറക്ടർ ജനറൽ സുമൻ ബില്ല  (5 hours ago)

എട്ടാമത് ദേശിയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി കേരള ടീം...  (5 hours ago)

കേരള ടൂറിസത്തെ ആഗോളമാതൃകയാക്കാനുള്ള ചട്ടക്കൂട് ഒരുക്കും- മുഖ്യമന്ത്രി  (5 hours ago)

കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!  (5 hours ago)

അനുഭവവേദ്യമായ ടൂറിസം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം: വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ  (5 hours ago)

ക്ഷീരകര്‍ഷകര്‍ക്ക് താങ്ങായി മില്‍മ: കാലിത്തീറ്റയ്ക്ക് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചു: ക്ഷീരകര്‍ഷകര്‍ക്ക് മൊത്തം 300 രൂപയുടെ സബ്സിഡി ആനുകൂല്യം ലഭിക്കും...  (5 hours ago)

Malayali Vartha Recommends