Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോൺ നശിപ്പിച്ചിട്ടില്ലെന്ന് പൊലീസ്; അപ്പുണ്ണിക്ക് ക്ലീന്‍ ചിറ്റില്ല

15 AUGUST 2017 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

കൊച്ചിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പറയാനാകില്ലെന്ന് പൊലീസ്. ഫോണ്‍ നശിപ്പിപ്പച്ചെന്ന് അഭിഭാഷകരായ പ്രതീഷ് ചാക്കോയുടെയും രാജു ജോസഫിന്റെയും മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണം സംഘത്തിന്റെ നിഗമനം. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഹൈക്കോടതിയില്‍ സത്യവാങ്ങ് സമര്‍പ്പിക്കും.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ ദിലീപിന്റെ ജാമ്യാപേക്ഷയെിന്മേലുള്ള മറുപടി സത്യവാങ്ങ്മൂലത്തിലാണ് അന്വേഷണ സംഘം നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്റെ ജൂനിയര്‍ രാജു ജോസഫാണ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പൊലീസിന് മൊഴി നല്‍കിയത്.

ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും സത്യവാങ്ങ്മൂലത്തില്‍ പൊലീസ് വ്യക്തമാക്കി. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്താല്‍ ഫോണ്‍ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കെതിരായ അന്വേഷണം തുടരുകയാണ്. ഇയാള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഡാലോചനയിലും കൃത്യം നടപ്പാക്കിയതിലും അപ്പുണ്ണി സംശയത്തിന്റെ നിഴലിലാണെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കും. ദിലപീന്റെ ജാമ്യേപക്ഷ ഈ മാസം 18 ന് ഹൈക്കോടതി പരിഗണിക്കും. ഇതിന് മുമ്പായി ഹൈക്കോടതിയില്‍ പൊലീസ് മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിക്കും. ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കോടതിയിൽ തന്നെ മറുപടി നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു.

പൾസർ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലർ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവർ ഒന്നാംപ്രതി സുനിൽകുമാറിനെ (പൾസർ സുനി) സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാൾ തന്റെ സുഹൃത്ത് നാദിർഷായ്ക്ക് 2017 ഏപ്രിൽ 10നു ഫോൺ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചതാണെന്നാണു ദിലീപ് ഹർജിയിൽ പറയുന്നത്.

പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാൻ കഴിയുന്ന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വൻ ഗൂഢാലോചനയാണു തന്നെ കുടുക്കിയതെന്നും ദുഷ്ടലാക്കോടെ വ്യാജകഥകൾ പ്രചരിപ്പിക്കുകയാണെന്നും ജാമ്യാഹർജിയിൽ ദിലീപ് പറയുന്നു. ശബ്ദരേഖയും കോൾ വന്ന ഫോൺ നമ്പറും നൽകി. സുനിലിനെ തനിക്കറിയില്ല, ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നര കോടി രൂപയ്ക്കു താൻ ക്വട്ടേഷൻ നൽകിയെന്നു സുനിൽ പറയുന്നതു സാങ്കൽപികമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദ്യം പരസ്യമായി പറ‍ഞ്ഞ നടിക്ക് കേസ് അന്വേഷിക്കുന്ന എഡിജിപിയുമായി അടുപ്പമുണ്ട്. തന്നെ കുടുക്കാൻ ലക്ഷ്യമിടുന്ന ചില പൊലീസുദ്യോഗസ്ഥരുടെയും മാധ്യമ പ്രചാരണത്തിന്റെയും ഇരയാണു താൻ. ചോദ്യം ചെയ്യൽ ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനാവരുതെന്നതുൾപ്പെടെ അന്വേഷണത്തെക്കുറിച്ചു മുൻ ഡിജിപി പറഞ്ഞ അഭിപ്രായങ്ങൾ പ്രസക്തമാണെന്നും പൊലീസിനെ വെട്ടിലാക്കുന്ന രീതിയിൽ ദിലീപ് ജാമ്യാഹർജിയിൽ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (1 hour ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (3 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (3 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (3 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (3 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (5 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (5 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends