യുവാവിനുനേരെ സദാചാര ഗുണ്ടാ ആക്രമണം ; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ

മുക്കത്ത് റോഡരികിൽ സംസാരിച്ച് നിന്ന യുവാവിനുനേരെ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദിനാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് നോർത്ത് കാരശേരി പെട്രോൾ പന്പിന് സമീപത്ത് ബന്ധുവായ സ്ത്രീയോട് സംസാരിച്ച് നിൽക്കുന്ന സമയത്താണ് മുഹമ്മദിന് മർദ്ദനമേറ്റത്.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകി. മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പഠിക്കുന്ന ബന്ധുവുമായി സംസാരിക്കുന്പോഴാണ് സദാചാര ഗുണ്ടാസംഘത്തിന്‍റെ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha























