റീജയുടെ കൊലപാതകം; പ്രതിയുടെ ലക്ഷ്യം ലൈംഗികമായി കീഴ്‌പ്പെടുത്താന്‍; അന്‍സാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചൊക്ലി മേക്കുന്നില്‍ യുവതിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി മേക്കുന്ന് മത്തിപ്പറമ്പിലെ ആത്തലേന്റവിട അന്‍സാറി(28)ന്റെ അറസ്റ്റ് ചൊക്ലി പോലീസ് രേഖപ്പെടുത്തി. അന്‍സാറിനെ ബുധനാഴ്ച ഉച്ചയോടെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.
യുവതിയെ ലൈംഗിക അതിക്രമത്തിനാണ് പ്രതി ലക്ഷ്യമിട്ടതെന്നും ബലാല്‍സംഗ ശ്രമം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചതായും പാനൂര്‍ സിഐ പറഞ്ഞു.
ഇന്ന് ഉച്ചയോടെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ റീന ബലാല്‍സംഗത്തിന് ഇരയാട്ടുണ്ടെന്ന എന്ന കാര്യം സ്ഥിതീകരിക്കാന്‍ ആകുമെന്ന് പോലീസ് പറഞ്ഞു.
കൊലപാതക സമയത്തും അന്‍സാറിന്റെ ഒപ്പം മറ്റാരെങ്കിലും സഹായത്തിന് ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. അന്‍സാറിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുവെ പരുക്കന്‍ സ്വഭാവക്കാരനായ അന്‍സാര്‍ അടുത്തകാലത്ത് പെരിങ്ങത്തൂര്‍ മരവില്ലിന് സമീപത്തെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്യുന്നുണ്ട്.
റീജയുടെ കഴുത്തില്‍ നിന്ന് നഷ്ടപ്പെട്ട താലിമാലയുടെ അവശിഷ്ടം മരവില്ലിന്റെ പരിസരത്ത് നിന്നാണ് കണ്ടെടുത്തത്. വിദ്യാര്‍ഥികളായ രണ്ട് മക്കളുടെ അമ്മയായ റീജയുടെ മരണം അക്ഷരാര്‍ഥത്തില# പ്രദേശത്തെ ഞെട്ടിച്ചു.
റീജയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിരവധി തെളിവുകള്‍ ഉള്ളതിനാല്‍ അന്‍സാര്‍ ഹമീദിനെ വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ പദ്ധതി.
https://www.facebook.com/Malayalivartha























