ശമ്പള കുടിശിക നൽകണമെന്ന ആവശ്യവുമായി ആത്മഹത്യാ ഭീഷണി മുഴക്കി തൊഴിലാളികൾ

ശമ്പളകുടിശിക നൽകണമെന്ന ആവശ്യവുമായി ആത്മഹത്യാ ഭീഷണി മുഴക്കി തൊഴിലാളികൾ. അമയന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് പവർലൂം സഹകരണ സംഘത്തിലെ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ 35ൽപ്പരം പേരാണ് ഇന്നലെ നാലു മണിക്കൂറോളം മില്ലിലെ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
രാവിലെ 10.30നാണ് സമരത്തിന്റെ തുടക്കം. കഴിഞ്ഞ ഫെബ്രുവരി മുതൽ ജീവനക്കാർക്ക് ശമ്പളമില്ലായിരുന്നു. ജീവനക്കാർ ശമ്പളം ആവശ്യപ്പെടുന്പോൾ മാനേജ്മെന്റ് ഓരോ അവധികൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഇന്നലെയും ശമ്പളം ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് ഒഴിഞ്ഞുമാറി. പോലീസും മില്ലിലെ ഭരണസമിതി അധികൃതരും പഞ്ചായത്ത് അധികൃതരും സംഭവസ്ഥലത്ത് എത്തിയെങ്കിലും വഴങ്ങാൻ തൊഴിലാളികൾ തയാറായില്ല. തുടർന്ന് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി. രാജുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളും മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ശമ്പള , അരിയർ കുടിശിക 25നകം നൽകാമെന്ന ധാരണയിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























