മനോജിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

പതിനാറുകാരനാരനായ തിരുവനന്തപുരം സ്വദേശി മനോജിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഐ.ടി വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ണൂരിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് മാതാപിതാക്കളുടെ ഭാഗത്തു നിന്നും പരാതികള്‍ ഉയര്‍ന്നതോടെയാണ് ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























