Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ചിങ്ങം ഒന്ന്: ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്ക്കാനായി മലയാളികള്‍ ഒരുങ്ങി

17 AUGUST 2017 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്ക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും.

കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുകയാണ് ഈ പൊന്നിന്‍ ചിങ്ങമാസം. വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായി.

കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കിടകത്തിന്റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്.

തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം.

എല്ലാം ഇന്ന് സങ്കല്പം മാത്രമാണ്. ചിങ്ങത്തിലെങ്കിലും മഴ കിട്ടിയാല്‍ മതിയെന്ന അവസ്ഥയിലാണ് നമ്മുടെ സംസ്ഥാനവും കര്‍ഷകരും ഇപ്പോള്‍ അത്രമാത്രം ദുരിതം തന്നു, പോയ വര്‍ഷത്തെ വരള്‍ച്ചയും തൊട്ടുപിന്നാലെയെത്തി പ്രതീക്ഷകള്‍ അസ്ഥാനത്താക്കി പോയ മഴയും. തല്‍ക്കാലത്തേക്കെങ്കിലും ഇതെല്ലാം മറക്കാം.

ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി നീക്കിവക്കാം. അറയും പറയും നിറയുന്ന പൊന്നിന്‍ ചിങ്ങമാസത്തില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു പുതുവര്‍ഷത്തെ നമുക്കു വരവേല്ക്കാം!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (3 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (3 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (4 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (4 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (5 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (5 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (5 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (5 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (6 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (7 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (7 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (7 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (8 hours ago)

Malayali Vartha Recommends