പണം ആവശ്യപ്പെട്ട് ജയിലില്‍ നിന്നും മാനേജര്‍ക്ക് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന്റെ ഭീഷണി

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍നിന്നു മാനേജരെ ഭീഷണിപ്പെടുത്തി. നിസാമിന്റെ തന്നെ സ്ഥാപനമായ കിങ് സ്‌പേസസ് മാനേജര്‍ക്കാണ് ഭീഷണി. കേസ് നടത്തിപ്പിന് പണം നല്‍കാന്‍ ആവശ്യപ്പെട്ടാണു ഭീഷണി. സംഭവത്തില്‍ തൃശൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമാണു നിസാമിന്റെ ഭീഷണി വന്നതെന്നു മാനേജര്‍ പി.ചന്ദ്രശേഖരന്‍ പറയുന്നു. വളരെ മോശമായ രീതിയില്‍ ആക്രോശിച്ചായിരുന്നു നിസാമിന്റെ സംസാരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിസാമിന്റെ സ്ഥാപനത്തില്‍ മാനേജരാണ്.
പലപ്പോഴായി തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
രണ്ടര വര്‍ഷത്തിനിടെ ഇരുപത് തവണ ജയിലില്‍ പോയി കണ്ടെന്നും അപ്പോഴെല്ലാം വളരെ മോശമായാണ് നിസാം പെരുമാറിയത്. തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. നേരത്തെ, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന നിസാമിനെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























