അതിരപ്പള്ളി ജലവൈദ്യുത പദ്ധതി: വെള്ളച്ചാട്ടത്തിന്റെ ഭംഗി നിലനിർത്തുമെന്നു മുഖ്യമന്ത്രി

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര ജലക്കമ്മിഷൻ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പൊതുതാൽപര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നത്. മുന്നണിക്കുള്ളില്‍നിന്ന് സിപിഐയും പുറത്തുനിന്നു പ്രതിപക്ഷവും പരിസ്ഥിതിപ്രവര്‍ത്തകരും സ്ഥലത്തെ ആദിവാസികളും പദ്ധതിയെ എതിര്‍ക്കുന്ന സാഹചര്യമുണ്ട്.
പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നിലനിറുത്തി കൊണ്ട് തന്നെയാവും പദ്ധതി നടപ്പാക്കുകയെന്നും പിണറായി വിശദീകരിച്ചു.
അണക്കെട്ട് നിര്‍മിച്ചാല്‍ മുങ്ങിപ്പോകുന്ന വനത്തിനു പകരം വനം വച്ചുപിടിപ്പിക്കാനുള്ള നഷ്ടപരിഹാരത്തുകയായി അഞ്ചു കോടി രൂപ വനംവകുപ്പിനു കെ എസ് ഇ ബി കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























