പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

പൾസർ സുനിക്ക് കളമശേരി ജയിലിൽ നിന്നും മാറ്റം. വിയ്യൂർ സെൻട്രൽ ജയിലേയ്ക്കാണ് സുനിയെ മാറ്റുന്നത്. ജയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.
കളമശേരി ജയിലിൽ തനിക്കെതിരേ ആക്രമണമുണ്ടാകുന്നുണ്ടെന്നും തടവുകാരും ജയിൽ ജീവനക്കാരും മർദ്ദിക്കുന്നുവെന്നും ജയിൽ മാറ്റം വേണമെന്നും സുനി ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച് ജയിൽ മാറ്റത്തിന് കോടതി ഉത്തരവിടുകയായിരുന്നു.
നേരത്തെ കസ്റ്റഡിയിൽ പോലീസ് തന്നെ മർദ്ദിക്കുന്നുവെന്ന ആരോപണവും സുനി ഉയർത്തിയിരുന്നു. ജയിലിൽ ഏത് തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന കാര്യം സുനി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നില്ല.
നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ റിമാന്റ് കാലാവധി ഈ മാസം 30 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലും സുനിയുടെ റിമാന്റ് കഴിഞ്ഞ ദിവസം നീട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























