ഏഷ്യാനെറ്റ് ന്യൂസിനെതിരെ മന്ത്രി തോമസ് ചാണ്ടിയുടെ മാനനഷ്ടക്കേസ്

ചാണ്ടി രണ്ടും കല്‍പ്പിച്ച്. തനിക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഗതാഗത മന്ത്രി തോമസ് ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. അഡ്വ. കെ. രാംകുമാര്‍ മുഖേനയാണ് തോമസ് ചാണ്ടി നോട്ടീസ് അയച്ചിരിക്കുന്നത്.
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം വാര്‍ത്ത പിന്‍വലിച്ചതായി ചാനലിലൂടെ അറിയിക്കണമെന്നും നഷ്ടപരിഹാരത്തുക 10 ദിവസത്തിനകം നല്‍കണമെന്നുമാണ് ആവശ്യം.
ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്നും ഇതിലേക്കുള്ള റോഡ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്നും ആയിരുന്നു തോമസ് ചാണ്ടിക്കെതിരായ ആരോപണം.
https://www.facebook.com/Malayalivartha


























