മൊബൈല്‍ ഷോപ്പ് മുതലാളിക്കെതിരെ കേസെടുത്തു

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉദ്ഘാടനം ചെയ്ത മൊബൈല്‍ ഷോപ്പിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തു. ഷോപ്പ് ഉടമയ്ക്കും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരെയാണ് കേസ്. സണ്ണി ലിയോണ്‍ എത്തിയതിനെ തുടര്‍ന്ന് എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടതിനാണ് കേസ്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ പിഴ ചുമത്തിയതായും സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
ഫോണ്‍ 4 ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് സണ്ണി ലിയോണിനെ കാണാന്‍ എംജി റോഡില്‍ എത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയ സണ്ണി ലിയോണിനെ കാത്ത് രാവിലെ മുതല്‍ തന്നെ ആരാധകര്‍ എംജി റോഡില്‍ എത്തിയിരുന്നു. സമീപത്തെ എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന് മുകളിലും പലരും വലിഞ്ഞു കയറി.

തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പോലീസിന് പലപ്പോഴും ലാത്തി വീശേണ്ടി വന്നു. മെട്രോയുടെ ഭാഗമായി എംജി റോഡില്‍ സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ബാരിക്കേഡ് തകര്‍ന്നു വീണു. വേദിക്ക് സമീപത്തെ എടിഎം കൗണ്ടറിന് മുകളിലെ നെയിംബോര്‍ഡില്‍ വരെ ആളുകള്‍ കയറിയതോടെ അതും തകര്‍ന്നു വീണു.

https://www.facebook.com/Malayalivartha


























