പുന്നമടക്കായല്‍ കൈയേറി കായല്‍ നിര്‍മിച്ചെന്ന ആരോപണം നിലനില്‍ക്കെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കുരുക്ക് മുറുകുന്നു

പുന്നമടക്കായല്‍ കൈയേറി കായല്‍ നിര്‍മിച്ചെന്ന ആരോപണം നിലനില്‍ക്കെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കുരുക്ക് മുറുകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്നാണ് ആരോപണം. ലേക് പാലസിലെ സ്വത്തിനെ കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഇവിടെ തോമസ് ചാണ്ടിയുടെ 14 കെട്ടിടങ്ങള്‍ ആണുള്ളത്.
എന്നാല്‍ വ്യാപാരസമുച്ചയങ്ങള്‍ തനിക്കില്ലെന്നാണ് സത്യവാങ്മൂലത്തില്‍ തോമസ് ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്. ലേക് പാലസിനു വേണ്ടി 150 കോടി രൂപയാണ് തോമസ് ചാണ്ടി മുടക്കിയത്. എന്നാല്‍ ഈ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നില്ല. അതില്‍ 92 കോടിയുടെ സ്വത്തുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ സ്വത്തുവിവരങ്ങള്‍ മറച്ചു വയ്ക്കുന്നത് ഗുരുതര കുറ്റമാണ്.
https://www.facebook.com/Malayalivartha
























