മാനേജരെ ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് നിസാമിനെതിരെ കേസ്

മാനേജരെ ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ കേസ്. നിസാമിന്റെ ഉടമസ്ഥതയിലുള്ള കിംഗ്‌സ് സ്‌പേസ് ആന്‍ഡ് ബിന്‍ഡേഴ്‌സിന്റെ മാനേജര്‍ പി. ചന്ദ്രശേഖരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസെടുത്തത്.
സ്ഥാപനത്തിലെ ബിസിനസുമായ ബന്ധപ്പെട്ടാണ് മാനേജരെ നിസാം വിളിച്ചത്. ഭീഷണിയിലും അസഭ്യവര്‍ഷത്തിലുമാണ് ഫോണ്‍കോള്‍ കലാശിച്ചത്. ഭീഷണി കോളിന്റെ ശബ്ദരേഖയുള്‍പ്പെടെ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























