Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

"അമ്മ’ സംഘടനയില്‍ ആര്‍ക്കും അറിയാത്ത ആ രഹസ്യം എന്താണ്? സിനിമ മേഖലയിലെ പലരേയും ഭയപ്പെടുത്തി ദിലീപ് എഴുതുന്നു...

18 AUGUST 2017 01:04 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അകത്തായത് മുതലുളള കഥ താരം ജയിലില്‍ ഇരുന്ന് എഴുതുകയാണ്. ഗോപാലകൃഷ്ണന്‍ എങ്ങനെ ദിലീപ് ആയി എന്ന കാര്യം ആത്മക്കഥയായി താരം എഴുതുന്ന തിരക്കിലാണ്. രാത്രിയും പകലും ഇതിന്റെ പണിപ്പുരയിലാണ് പ്രതിനായകന്‍ എന്നാണ് സഹതടവുകാരില്‍ നിന്ന് അറിയാന്‍ സാധിച്ചത്. അതുകൊണ്ട് തന്നെ മുടി മുറിക്കാനോ താടി വടിക്കാനോ താരം തയ്യാറാകുന്നില്ല. പുറത്തിറങ്ങിയ ശേഷം എഴുതിയതെല്ലാം ആത്മക്കഥയായി പ്രകാശനം ചെയ്യാനും പിന്നീട് ദിലീപിന്റെ ഉറ്റ സുഹൃത്തായ സംവിധായകനുമായി ഇത് സിനിമയാക്കാനുമാണ് പദ്ധതി.

ദിലീപ് പുറത്തിറങ്ങിയ ശേഷം താരമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ പ്രമേയം നടി ആക്രമിക്കപ്പെട്ട വിഷയം ആയിരിക്കുമെന്ന് ഈ സുഹൃത്ത് വ്യക്തമാക്കിയിരുന്നു. ദിലീപ് കഥയെഴുതുകയാണ് എന്ന വിവരം സിനിമ മേഖലയിലെ പലരേയും ഭയപ്പെടുത്തിയിരിക്കുകയാണ്. താരം ജയിലില്‍ ആയത് മുതല്‍ നടനെ എതിര്‍ത്ത് സംസാരിച്ച പുതുമുഖ നടന്മാരെ അടക്കം പ്രതിസന്ധിയിലാക്കാന്‍ കരുത്തുളള പുതിയ ആയുധമാണ് ദിലീപ് അണിയറിയല്‍ ഒരുക്കുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നത് മുതലാണ് താരത്തിനെതിരെ തിരിഞ്ഞ പുതുമുഖങ്ങളടക്കം പലരും തങ്ങളുടെ നിലപാട് പിന്നീട് മാറ്റി പറഞ്ഞത്.

ഇതും വലിയ ചര്‍ച്ചയായിരുന്നു. അതേ സമയം ദിലീപിനെ ഭയക്കുന്നവരില്‍ ചിലര്‍ ഇപ്പോള്‍ താരത്തെ പുറത്തിറക്കാന്‍ വാദിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ട ദിലീപ് ചില നഗ്ന സത്യങ്ങള്‍ പുറത്ത് പറയാന്‍ സാധ്യതയുണ്ടെന്ന കാര്യം നേരത്തെ പുറത്തു വന്നിരുന്നു. പക്ഷേ അതിന് താരം എന്ത് വഴിയാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ എല്ലാ പുകമറയും ലംഘിച്ച് താരം സിനിമയിലൂടെ തന്നെ പകരം വീട്ടുമെന്ന കാര്യം ഉറപ്പാണ്. മഞ്ജുവുമായുളള പിരിയലിന്റെ യഥാര്‍ത്ഥ കാരണവും കാവ്യയുമായുളള വിവാഹവും ‘അമ്മ’യിലെ ചില ഞെട്ടിക്കുന്ന രഹസ്യങ്ങളും തിരക്കഥയില്‍ ഉണ്ടാകുമെന്നാണ് സൂചന.

ദിപീപ് പുറത്തിറങ്ങിയാല്‍ രാമലീല റിലീസ് ചെയ്ത ശേഷം ജനപ്രിയ സ്ഥാനം വീണ്ടും ഉറപ്പിക്കാന്‍ താരം ആദ്യം തെളിയിക്കാന്‍ പോകുക തന്റെ നിരപരാധിത്വം ആയിരിക്കും. അതിന് ശേഷം ദിലീപിന്റെ തന്നെ നിര്‍മ്മാണ കമ്പനി ആകും സിനിമ നിര്‍മ്മിക്കുക.

അതേസമയം താരം ജയിലില്‍ കിടന്നപ്പോള്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ താരത്തിന് പങ്കുണ്ടെന്നും നടി ആക്രമിക്കപ്പെട്ടതില്‍ തന്റെ ഉറ്റ സുഹൃത്തുക്കള്‍ക്ക് അടക്കം പങ്കുണ്ടെന്നും ചിലര്‍ ആരോപിച്ചിരുന്നു അതൊക്കെ തെറ്റാണെന്നും യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് വെളിപ്പെടുത്താനും ദീലീപ് പുറത്തിറങ്ങിയ ശേഷം നീക്കം നടത്തും. 

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്കാണ് കോടതി മാറ്റിവച്ചത്. ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് കോടതിയിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയും ഹര്‍ജി കോടതി മാറ്റി വച്ചിരുന്നു. ജാമ്യം നിരസിക്കാൻ പോലീസ് മുമ്പ് പറഞ്ഞ ന്യായങ്ങളൊന്നും ഇനി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. കഴിഞ്ഞ മാസം പത്തിനായിരുന്നു നടിയെ ആക്രമിച്ച കേസിൽ സൂപ്പർ താരത്തെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (59 seconds ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (12 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (5 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (7 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (7 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (8 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (9 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (9 hours ago)

Malayali Vartha Recommends