സിനിമ മേഖലയിലെ മാഡത്തെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളും എഴുതുന്നുണ്ടെന്ന് പള്‍സര്‍ സുനി

തൃശൂര്‍: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ സിനിമ മേഖലയിലെ മാഡത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളും താൻ വിശദമായി എഴുതുന്നുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഉച്ചയോടെയാണ് സുനിയെയും കൂട്ടുപ്രതിയെയും വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്.
കാക്കനാട് ജയിലില്‍ തനിക്കു പീഡനമാണെന്ന് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിയ്യൂര്‍ ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടത്.
ജയില്‍വളപ്പില്‍ ജീവനക്കാര്‍ക്കു ഭക്ഷണം കഴിക്കാനുള്ള കാന്റീനില്‍ നിന്ന് ഉച്ച ഭക്ഷണത്തിനു ശേഷമാണ് സബ് ജയിലിലേക്കു സുനിയെ മാറ്റിയത്. ജയിലിനകത്തു തടവുകാര്‍ക്കുള്ള ഭക്ഷണത്തിനു കണക്കെടുക്കുന്പോള്‍ സുനില്‍കുമാര്‍ അടക്കമുള്ള പ്രതികള്‍ എത്തിയിരുന്നില്ല. അതിനാല്‍ തടവുകാര്‍ക്കുള്ള ഭക്ഷണം ഇരുവര്‍ക്കും ജയിലിനകത്തുനിന്നു കിട്ടില്ല. അതിനാലാണ് ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നിടത്ത് തന്നെ പ്രതിക്കും ഭക്ഷണം നല്‍കിയത്.
https://www.facebook.com/Malayalivartha
























