Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി. മുരളീധരനെതിരായ പ്രസംഗത്തിൽ കോടിയേരി കോടതിയില്‍ ഹാജരാകണമെന്ന് നിർദ്ദേശം

19 AUGUST 2017 08:48 PM IST
മലയാളി വാര്‍ത്ത

ബിജെപി നേതാവ് വി.മുരളീധരനെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരത്ത് ലോ അക്കാദമി സമരം നടക്കുമ്പോള്‍ മുരളീധരനെതിരെ കോടിയേരി നടത്തിയ പരാമര്‍ശങ്ങളാണു കേസിനാസ്പദം. അടുത്തമാസം 27ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.

ലോ അക്കാദമിക്കുമുന്നില്‍ നിരാഹാരസമരം നടത്തിയ വി.മുരളീധരനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എന്നാല്‍ സിപിഎം പേരൂര്‍ക്കടയില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സമരത്തെയും വി.മുരളീധരനെയും അവഹേളിച്ചാണു സംസാരിച്ചത്. നിരാഹാര സമരത്തിനിടയില്‍ മുരളീധരന്‍ ഭക്ഷണം കഴിക്കാനായി പുറത്തുപോയി എന്ന തരത്തിലായിരുന്നു കോടിയേരിയുടെ വാക്കുകള്‍.

കോടിയേരിയുടെ പ്രസംഗം വസ്തുതാവിരുദ്ധവും അപകീര്‍ത്തികരവുമാണെന്നു കാട്ടിയാണു വി.മുരളീധരന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോടിയേരിക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ടു പത്രങ്ങള്‍ക്കും എതിരെയായിരുന്നു കേസ് നല്‍കിയത്. എന്നാല്‍ പത്രങ്ങളെ കേസില്‍നിന്ന് ഒഴിവാക്കിയ കോടതി കോടിയേരിക്കെതിരായ കേസ് നിലനില്‍ക്കുന്നതാണെന്നും പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്നും നിരീക്ഷിച്ചു. തുടര്‍ന്നാണു കോടിയേരി കോടതിയില്‍ നേരിട്ടെത്തണമെന്ന് ഉത്തരവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (28 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (37 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (45 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (51 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends