കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. മത്സ്യബന്ധനത്തിനായി തമിഴ്നാട്ടിൽനിന്ന് എത്തിയ അമ്മ മരിയ എന്ന ബോട്ടിനാണ് തീപിടിച്ചത്. അപകടത്തിൽ ഒരാൾക്കു പൊള്ളലേറ്റു. തീപടർന്നതിനെ തുടർന്ന് മറ്റൊരു ബോട്ടെത്തിച്ച് അപകടത്തിനിരയായ ബോട്ടിൽനിന്ന് ആളുകളെ ബോട്ടിലേക്കു മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha























