രണ്ട് അപകടങ്ങളിലായി 6 പേര്‍ മരണമടഞ്ഞു; കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മുങ്ങി മരിച്ചു; അരൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ മോനിഷ് (30), സാവിയോ (28), ടോണി (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. മീന്‍ പിടിക്കാന്‍ വല വീശിയ സമയത്ത് വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നുവെന്ന് ദൃക്ഷ്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. അരൂര്‍ സ്വദേശികളായ ജിതിന്‍ വര്‍ഗീസ്, ലിബിന്‍ ജോസ്, നീലന്‍ എന്നിവരാണ് മരിച്ചത്. അരൂരില്‍ പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha























