പേടിപ്പെടുത്തി വീണ്ടും ബ്ലൂവെയ്ല്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും ആത്മഹത്യ ഗെയിമായ ബ്ലൂവെയ്ല്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ അശോക് വിഹാറില്‍ പതിനാറുകാരന്‍ നാലു നില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഇത് പുറത്തായത്.
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലൂവെയ്ല്‍ ഗെയിം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ അടിവയറ്റില്‍ കോമ്പസുകൊണ്ടുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്, രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് മൊബൈലില്‍ കളിച്ചിരുന്ന കുട്ടിയുടെ സ്വഭാവത്തില്‍ നാലു മാസമായി വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ഇതോടെയാണ് ബ്ലൂവെയ്‌ലിന്റെ സാന്നിധ്യം പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഡപ്യൂട്ടി കമ്മീഷണര്‍ മിലിന്ദ് മെഹദിയോ വ്യക്തമാക്കി.
നേരത്തെ, മുംബൈ സ്വദേശിയായ 14 കാരന്‍ ബ്ലൂവെയ്‌ലില്‍ അകപ്പെട്ട് ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ബംഗാളിലും, മധ്യപ്രദേശിലും ബ്ലൂവെയ്ല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
https://www.facebook.com/Malayalivartha























